22 December Sunday

കലിക്കറ്റ്‌ x തിരുവനന്തപുരം ; സൂപ്പർ ലീഗിൽ ആദ്യസെമി ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024


കോഴിക്കോട്‌
സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോളിൽ ഇന്ന്‌ ആദ്യസെമി.  കലിക്കറ്റ്‌ എഫ്‌സിയും തിരുവനന്തപുരം കൊമ്പൻസും തമ്മിലുള്ള പോര്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ നടക്കും. രാത്രി 7.30നാണ്‌ മത്സരം.  ലീഗിൽ ഇരുടീമുകളും രണ്ടുതവണ ഏറ്റുമുട്ടിയപ്പോൾ ആദ്യമത്സരത്തിൽ കലിക്കറ്റിനായിരുന്നു ജയം.  രണ്ടാമത്തെ മത്സരം സമനിലയിലായി. പത്തുകളിയിൽ 19 പോയിന്റോടെയാണ്‌ കലിക്കറ്റ്‌ സെമിയിലെത്തിയത്‌. 13 പോയിന്റുമായി തിരുവനന്തപുരം കൊമ്പൻസ്‌  നാലാമതായാണ്‌ ഇടംപിടിച്ചത്‌. 

ഇയാൻ ആൻഡ്രു ഗില്ലനാണ്‌ കലിക്കറ്റിന്റെ പരിശീലകൻ.  കൊമ്പൻസ്‌ നിർണായക കളിയിൽ മലപ്പുറത്തെ തളച്ചാണ്‌ സെമിയിലെത്തിയത്‌. ബ്രസീലിയൻ കോച്ചും കളിക്കാരുമാണ് കരുത്ത്‌. രണ്ടാംസെമി നാളെയാണ്‌. രാത്രി 7.30ന്‌ ഫോഴ്‌സ കൊച്ചി എഫ്‌സിയും കണ്ണൂർ വാരിയേഴ്‌സും തമ്മിൽ. ഫൈനൽ പത്തിനാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top