ലണ്ടൻ
വിഖ്യാത ഫുട്‌ബോൾ പരിശീലകൻ സ്വെൻ ഗൊരാൻ എറിക്‌സൻ (76) അന്തരിച്ചു. അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. ഇംഗ്ലണ്ട് ടീമിനെ പരിശീലിപ്പിച്ച ആദ്യവിദേശിയാണ് സ്വീഡൻകാരൻ. കളത്തിൽ പ്രതിരോധക്കാരനായി ശോഭിക്കാതിരുന്ന എറിക്‌സൻ നാല് പതിറ്റാണ്ട് പരിശീലകനായി തിളങ്ങി.
27–-ാം വയസ്സിൽ കളിനിർത്തിയാണ് പരിശീലകറോളിലേക്ക് മാറുന്നത്. 2001 മുതൽ 2006 വരെ ഇംഗ്ലണ്ട് ടീമിന്റെ ചുമതലയായിരുന്നു.2002, 2006 ലോകകപ്പുകളിൽ ഇംഗ്ലണ്ട് ക്വാർട്ടറിൽ പുറത്തായി. 10 രാജ്യങ്ങളിലെ ഫുട്‌ബോൾ ടീമുകളുടെ കോച്ചായിരുന്നുവെന്ന സവിശേഷതയുണ്ട്. മെക്‌സിക്കോ, ഐവറികോസ്‌റ്റ്, ഫിലിപ്പീൻസ് ദേശീയ ടീമുകൾക്കും പരിശീലനം നൽകി. മാഞ്ചസ്‌റ്റർ സിറ്റി, റോമ, ബെൻഫിക്ക, ലാസിയോ ക്ലബ്ബുകളുടെയും കോച്ചായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..