30 October Wednesday

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്; ഫെെനൽ പ്രതീക്ഷയ്-ക്ക് തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

പുണെ > ന്യൂസിലൻഡുമായുള്ള തുടർച്ചയായ രണ്ടാംതോൽവി ലോക ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഫൈനൽ സാധ്യതയെയും ബാധിക്കും. നിലവിൽ ഒന്നാംസ്ഥാനത്ത്‌ തുടരുകയാണ്‌. എന്നാൽ, പോയിന്റ്‌ ശതമാനത്തിൽ ഇടിവുണ്ടായി. 68.06ൽനിന്ന്‌ 62.82ലേക്കാണ്‌ താഴ്‌ന്നത്‌. രണ്ടാമതുള്ള ഓസ്‌ട്രേലിയയേക്കാൾ 0.32 മാത്രംമുന്നിൽ. ആദ്യ രണ്ട്‌ സ്ഥാനക്കാരാണ്‌ ഫൈനലിൽ കളിക്കുക.

ഇന്ത്യക്ക്‌ ന്യൂസിലൻഡുമായി ഒരു ടെസ്‌റ്റാണ്‌ ബാക്കി. ഓസ്‌ട്രേലിയക്കെതിരെ അവരുടെ നാട്ടിൽ അഞ്ചെണ്ണവും. ആറ്‌ ടെസ്‌റ്റിൽ നാലെണ്ണം ജയിച്ചാൽ ഫൈനൽ ഉറപ്പിക്കാം. നിലവിലെ ഫോമിൽ അതത്ര എളുപ്പമല്ല. ശ്രീലങ്ക, ന്യൂസിലൻഡ്‌, ദക്ഷിണാഫ്രിക്ക ടീമുകൾ സാധ്യതയിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top