22 December Sunday

കായികമേള 
ഭാഗ്യചിഹ്നം ‘തക്കുടു'

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024


തിരുവനന്തപുരം
സംസ്ഥാന സ്‌കൂൾ കായികമേള–കൊച്ചി’24 ന്റെ ലോഗോയും ഭാഗ്യചിഹ്നവും പ്രകാശിപ്പിച്ചു. "തക്കുടു’ അണ്ണാറക്കണ്ണനാണ് ഭാഗ്യചിഹ്നം. ലോഗോ ഋഷി കല്ലടയും ഭാഗ്യചിഹ്നം വിനോജ് സുരേന്ദ്രനുമാണ് തയ്യാറാക്കിയത്‌. മന്ത്രിമാരായ പി രാജീവും വി ശിവൻകുട്ടിയുമാണ്‌ പ്രകാശിപ്പിച്ചത്‌. നവംബർ നാലുമുതൽ 11 വരെ കൊച്ചി നഗരത്തിലെ 19 വേദികളിലാണ് മത്സരം. ഉദ്‌ഘാടനം നെഹ്‌റു സ്‌റ്റേഡിയത്തിലും സമാപനം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലുമാണ്‌.  

ഒളിമ്പിക്‌സ് മാതൃകയിൽ അത്‌ലറ്റിക്‌സും ഗെയിംസും ഒരുമിച്ചാണ് ഈ വർഷം നടത്തുന്നത്. നാല് വർഷത്തിലൊരിക്കൽ ഈ മാതൃകയിൽ നടത്താനാണ്‌ പൊതുവിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top