22 December Sunday

VIDEO:- ഒരു കളിയിൽ മൂന്ന് സൂപ്പർ ഓവർ; ടി 20യിൽ പുതുചരിത്രം

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

ബംഗളൂരു> മഹാരാജ ടി20 ട്രോഫിയിലെ സൂപ്പർ ഓവർ പോരാട്ടം പുതുചരിത്രമായി. ബംഗളൂരു ബ്ലാസ്റ്റേഴ്സും ഹുബ്ലി ടൈഗേഴ്സും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മൂന്ന് സൂപ്പർ ഓവറുകളാണ് പിറന്നത്. ക്രിക്കറ്റിൽ ഇതാദ്യമായാണ് ഒരു മത്സരത്തിൽ മൂന്ന് സൂപ്പർ ഓവറുകൾ നടക്കുന്നത്.

ആദ്യം ബാറ്റ് ചെയ്ത ഹുബ്ലി ടൈഗേഴ്‌സ് നിശ്ചിത 20 ഓവറിൽ 164 റൺസിന് പുറത്തായി. മറുപടി ബാറ്റിം​ഗിനിറങ്ങിയ ബംഗളൂരു ബ്ലാസ്റ്റേഴ്സും 164ന് കൂടാരം കയറിയതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്. ആദ്യ സൂപ്പർ ഓവറിൽ ഇരു ടീമുകൾക്കും പത്ത് റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. രണ്ടാം സൂപ്പർ ഓവറിൽ ഇരുകൂട്ടരും എട്ട് റൺസ് നേടി. മൂന്നാം സൂപ്പർ ഓവറിൽ ബം​ഗളൂരു ബ്ലാസ്റ്റേഴ്‌സ് 12 റൺസ് നേടിയപ്പോൾ അവസാന പന്തിൽ നാല് റൺസ് നേടി ഹൂബ്ലി വിജയം കരസ്ഥമാക്കുകയായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top