കുന്നംകുളം > സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ മികച്ച താരങ്ങള്‍ക്കുള്ള പ്രഥമ യു എച്ച് സിദ്ദിഖ് സ്‌മാരക പുരസ്‌കാരം പി അബിരാമിനും എം ജ്യോതികക്കും. സുപ്രഭാതം സീനിയര്‍ റിപ്പോര്‍ട്ടറായിരുന്ന യു എച്ച് സിദ്ദീഖിന്റെ പേരില്‍ കായിക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ സ്‌പോര്‍ട്‌സ് ജേര്‍ണോസ് ആണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.
സീനിയര്‍ ആണ്‍കുട്ടികളുടെ 100, 200, 400 ഇനങ്ങളില്‍ സ്വര്‍ണം നേടിയ അബിരാം പാലക്കാട് മാത്തൂര്‍ സി എഫ് ഡി വി എച്ച് എസ് എസ് വിദ്യാര്‍ഥിയാണ്. പാലക്കാട് പറളി എച്ച് എസിലെ താരമായ ജ്യോതികയും ട്രിപ്പിള്‍ സ്വര്‍ണം നേടിയിരുന്നു. 200, 400, 400 മീറ്റര്‍ ഹര്‍ഡില്‍സ് ഇനങ്ങളിലായിരുന്നു ജ്യോതികയുടെ നേട്ടം. 5001 രൂപയും ട്രോഫിയുമടങ്ങുന്ന പുരസ്‌കാരം ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണനും, വിദ്യാഭ്യാസ വകുപ്പ് സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍ എല്‍ ഹരീഷ് ശങ്കറും സമ്മാനിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..