ആംസ്റ്റർഡാം
ഷൂട്ടൗട്ടിൽ 34 കിക്കുകൾ, അതിൽ 25 എണ്ണം വലയിൽ. ഒടുവിൽ 13–-12ന് അയാക്‌സ്, പനതിനായ്‌കോസിനെ കീഴടക്കി. യൂറോപ ലീഗ് യോഗ്യതാ റൗണ്ടിലായിരുന്നു ഈ ‘മാരത്തൺ ഷൂട്ടൗട്ട്’. രണ്ടാംപാദമത്സരത്തിൽ 1–-0നായിരുന്നു പനതിനായ്‌കോസിന്റെ ജയം. ആദ്യപാദത്തിൽ അയാക്‌സ് 1–-0ന്റെ ജയം നേടിയിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി കളി 1–-1 എന്ന നിലയിലായി. തുടർന്ന് അധികസമയത്ത് ഇരുടീമുകൾക്കും ഗോളടിക്കാനായില്ല. കളി ഷൂട്ടൗട്ടിലേക്ക് നീങ്ങി.
ഷൂട്ടൗട്ടിൽ ഗോൾ കീപ്പർ റെംകോ പസ്‌വീറായിരുന്നു അയാക്‌സിന്റെ ഹീറോ. അഞ്ചു കിക്കുകൾ തടഞ്ഞ നാൽപ്പതുകാരൻ അയാക്‌സ് ഒരു കിക്ക് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്‌തു. ആന്റോൺ ഗായേയിയാണ് ജയമുറപ്പിച്ചത്. ഡച്ച് മുന്നേറ്റക്കാരൻ ബ്രിയാൻ ബ്രോബിക്ക് രണ്ടുതവണയും ലക്ഷ്യം തെറ്റി.
കോൺഫറൻസ് ലീഗിലാണ് ഷൂട്ടൗട്ടിലെ റെക്കോഡ്. കഴിഞ്ഞ സീസണിൽ ഗ്ലെന്റൊറൻ–-സിറ യുണൈറ്റഡ് മത്സരം ഷൂട്ടൗട്ടിൽ 14–-13നാണ് തീർപ്പായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..