02 December Monday

അണ്ടർ 19 
ഏഷ്യാ കപ്പ്‌: 
ഇന്ത്യ നാളെ 
പാകിസ്ഥാനോട്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 29, 2024


ദുബായ്‌
അണ്ടർ 19 ഏഷ്യാ കപ്പ്‌ ഏകദിന ക്രിക്കറ്റിന്‌ ഇന്ന്‌ യുഎഇയിൽ തുടക്കമാകും. ഒരു ദിവസം രണ്ടു മത്സരങ്ങളാണ്‌. എല്ലാം രാവിലെ 10.30ന്‌. ആദ്യദിനം നിലവിലെ ചാമ്പ്യൻമാരായ ബംഗ്ലാദേശ്‌ അഫ്‌ഗാനിസ്ഥാനെ നേരിടും. ശ്രീലങ്ക–-നേപ്പാൾ പോരാട്ടവുമുണ്ട്‌. ഇന്ത്യ നാളെ പാകിസ്ഥാനുമായി ഏറ്റുമുട്ടും. മലയാളി സ്‌പിന്നർ മുഹമ്മദ്‌ ഇനാൻ ടീമിലുണ്ട്‌. മുഹമ്മദ്‌ അമാനാണ്‌ ക്യാപ്‌റ്റൻ. ടൂർണമെന്റിൽ എട്ടുതവണ ജേതാക്കളാണ്‌ ഇന്ത്യ. ദുബായിലും ഷാർജയിലുമായാണ്‌ മത്സരങ്ങൾ. സോണി നെറ്റ്‌വർക്കിലും സോണി ലിവിലും തത്സമയം കാണാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top