22 December Sunday

യുഎസ് ഓപ്പൺ; നൊവാക് ജോക്കോവിച്ചിന് തോല്‍വി

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024

ന്യൂയോര്‍ക്ക്> ലോക രണ്ടാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് യുഎസ് ഓപ്പണില്‍ നിന്ന് പുറത്ത്. കഴിഞ്ഞ വർഷം മൂന്ന് ഗ്രാൻഡ്സ്ലാമുകൾ നേടിയ താരം, ഈ വർഷം ഒരു ഗ്രാൻഡ്സ്ലാം പോലും നേടാനാവാതെയാണ് പുറത്തായത്. പോരാട്ടത്തില്‍ ഓസ്ട്രേലിയന്‍ താരം 28-ാം സീഡ് അലക്സി പോപിറിനാണ് ജോക്കോവിച്ചിനെ അട്ടിമറിച്ചത്. സ്കോര്‍ 6-4, 6-4, 2-6, 6-4.

ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടമായതിന് പിന്നാലെ മൂന്നാം സെറ്റില്‍ ശക്തമായി തിരിച്ചുവന്ന ജോക്കോവിച്ചിന് പക്ഷെ നാലാം സെറ്റില്‍ വീണ്ടും കാലിടറി. 6-4ന് അലക്സി പോപ്പിറിൻ സെറ്റും മത്സരവും സ്വന്തമാക്കി.  25-ാം ഗ്രാന്‍സ്ലാം കിരീടവുമായി ചരിത്രം സൃഷ്ടിക്കാമെന്ന ജോക്കോവിച്ചിന്‍റെ മോഹങ്ങള്‍ കൂടിയാണ് യുഎസ് ഓപ്പണ്‍ മൂന്നാം റൗണ്ടില്‍ തകർന്നത്. ജോക്കോവിച്ചിനെതിരെ പോപിറിന്‍റെ ആദ്യ ജയമാണിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top