22 December Sunday

ജൊകോ, സബലേങ്ക മൂന്നാംറൗണ്ടിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024


ന്യൂയോർക്ക്‌
യുഎസ്‌ ഓപ്പൺ ടെന്നീസിൽ നൊവാക്‌ ജൊകോവിച്ച്‌ മുന്നോട്ട്‌. രണ്ടാംറൗണ്ടിലെ എതിരാളി ലാസ്‌ലോ ഡ്യെറെ പരിക്കുകാരണം മത്സരത്തിനിടെ പിൻമാറിയതോടെ ജൊകോ മൂന്നാംറൗണ്ടിലേക്കെത്തി. ആ ഘട്ടത്തിൽ ജൊകോ 6–-4, 6–-4, 2–-0ന്‌   മുന്നിട്ടുനിൽക്കുകയായിരുന്നു. ഇവിടെ 90–-ാംജയമായിരുന്നു. നാല്‌ ഗ്രാൻഡ്‌ സ്ലാമിലും 90 ജയം നേടിയ ആദ്യതാരമാണ്‌ സെർബിയക്കാരൻ.

മൂന്നാംറൗണ്ടിൽ 28–-ാംസീഡ്‌ ഓസ്‌ട്രേലിയയുടെ അലെക്‌സെയ്‌ പോപ്രിനാണ്‌ എതിരാളി. നാലാംസീഡ്‌ അലെക്‌സാണ്ടർ സ്വരേവ്‌, ഗ്രിഗർ ദിമിത്രോവ്‌, ആൻഡ്രി റുബലേവ്‌, കാസ്‌പെർ റൂഡ്‌ എന്നിവരും മൂന്നാംറൗണ്ടിലെത്തി. വനിതകളിൽ മൂന്നാംസീഡ്‌ അരിന സബലേങ്ക അനായാസം മുന്നേറി. ഇറ്റലിയുടെ ലൂസിയ ബ്രോൺസെറ്റിയെ കീഴടക്കി (6–-3, 6–-1).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top