22 December Sunday

യുഎസ്‌ ഓപ്പൺ ; സിന്നർ, ഇഗ പ്രീ ക്വാർട്ടറിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024


ന്യൂയോർക്ക്‌
യുഎസ്‌ ഓപ്പൺ ടെന്നീസിൽ ഒന്നാംനമ്പർ താരങ്ങളായ യാന്നിക്‌ സിന്നറും ഇഗ ഷ്വാടെകും പ്രീ ക്വാർട്ടറിലേക്ക്‌ മുന്നേറി. പുരുഷ സിംഗിൾസ്‌ മൂന്നാംറൗണ്ടിൽ ഓസ്‌ട്രേലിയയുടെ ക്രിസ്‌റ്റഫർ ഒ കോണെല്ലിനെ നേരിട്ടുള്ള സെറ്റുകളിൽ സിന്നർ കീഴടക്കി (6–-1, 6–-4, 6–-2). അഞ്ചാംസീഡ്‌ ഡാനിൽ മെദ്‌വെദെവും മുന്നേറി.

വനിതകളിൽ ഇഗ നേരിട്ടുള്ള സെറ്റുകളിൽ റഷ്യയുടെ അനസ്‌താസിയ പവ്‌ല്യുചെങ്കോയെ തോൽപ്പിച്ചു (6–-4, 6–-2). കരോളിൻ വൊസ്‌നിയാക്കി, ജെസീക പെഗുല, ജാസ്‌മിൻ പൗളിനി എന്നിവരും മൂന്നാംറൗണ്ട്‌ കടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top