22 December Sunday

യുഎസ്‌ ഓപ്പൺ ; ചാമ്പ്യൻ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024


ന്യൂയോർക്ക്‌
യുഎസ്‌ ഓപ്പൺ ടെന്നീസിൽ വനിതാ സിംഗിൾസ്‌ കിരീടം നിലനിർത്താനിറങ്ങിയ അമേരിക്കൻ കൗമാരക്കാരി കോകോ ഗൗഫിന്‌ അടിതെറ്റി. നാട്ടുകാരിയായ എമ്മ നവാരോയോട്‌ നാലാംറൗണ്ടിൽ തോറ്റു. സ്‌കോർ: 6–-3, 4–-6, 6–-3. മൂന്നാംസീഡായ ഗൗഫ്‌ ആദ്യ സെറ്റ്‌ നഷ്ടമായശേഷം രണ്ടാംസെറ്റ്‌ നേടി തിരിച്ചുവന്നിരുന്നു. എന്നാൽ, എമ്മയുടെ സ്ഥിരതയ്‌ക്ക്‌ മുന്നിൽ ഇരുപതുകാരിക്ക്‌ പിടിച്ചുനിൽക്കാനായില്ല. കഴിഞ്ഞ രണ്ടുതവണയും ആദ്യറൗണ്ടിൽ പുറത്തായ എമ്മ ക്വാർട്ടറിലേക്ക്‌ മുന്നേറി. വനിതകളിൽ രണ്ടാംസീഡ്‌ അറീന സബലേങ്ക, ക്വിൻവെൻ ഷെങ്ങും മുന്നേറി. പുരുഷൻമാരിൽ എട്ടാംസീഡ്‌ കാസ്‌പെർ റൂഡ്‌ പുറത്തായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top