26 December Thursday
പാലക്കാട്‌ മുന്നിൽ

ദേശീയദൂരം മറികടന്ന്‌ അനുപ്രിയ ,രണ്ടാംദിനം 
ഒറ്റ റെക്കോഡ്‌ , അഭിരാമും താരയും വേഗക്കാർ

കെ പ്രഭാത്‌Updated: Thursday Oct 19, 2023

സീനിയർ പെൺകുട്ടികളുടെ ഷോട്ട്‌പുട്ടിൽ കാസർകോട്‌ ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വി എസ്‌ അനുപ്രിയ റെക്കോഡോടെ സ്വർണം നേടുന്നു ഫോട്ടോ: കെ എസ്‌ പ്രവീൺകുമാർ


കുന്നംകുളം
സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ ദേശീയ റെക്കോഡിനെക്കാൾ മികച്ച പ്രകടനവുമായി കാസർകോട്‌ ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വി എസ്‌ അനുപ്രിയ. സീനിയർ പെൺകുട്ടികളുടെ ഷോട്ട്‌പുട്ടിൽ 16.15 മീറ്ററാണ്‌ താണ്ടിയത്‌. 2018ൽ തിരുവനന്തപുരം സായിയുടെ മേഘ മറിയം മാത്യു സ്ഥാപിച്ച 14.91 മീറ്റർ ദൂരം മറികടന്ന്‌ റെക്കോഡിട്ടു. ഈയിനത്തിലെ ദേശീയ ദൂരം 16 മീറ്ററിൽ താഴെയാണ്‌. രണ്ടാംദിനത്തിലെ ഏക റെക്കോഡാണ്‌. 43 ഇനങ്ങൾ പൂർത്തിയായപ്പോൾ ആകെ മൂന്ന്‌ റെക്കോഡേയുള്ളു.  പ്ലസ്‌ വൺ വിദ്യാർഥിനിയായ അനുപ്രിയ ജൂനിയർ കോമൺവെൽത്ത്‌ ഗെയിംസിലും ഏഷ്യൻ യൂത്ത്‌ ചാമ്പ്യൻഷിപ്പിലും ഇന്ത്യക്കായി വെങ്കലമെഡൽ കരസ്ഥമാക്കിയിട്ടുണ്ട്‌. 

പാലക്കാട്‌ മാത്തൂർ സിഎഫ്ഡി എച്ച്എസ്എസിലെ പി അഭിരാമും ഗവ. മോയൻ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ ജി താരയും 100 മീറ്റർ ജയിച്ച്‌ വേഗക്കാരായി.  പാലക്കാട്‌ ഓവറോൾ കിരീടത്തിനായുള്ള കുതിപ്പ്‌ വേഗത്തിലാക്കി. 11 സ്വർണമടക്കം 92 പോയിന്റാണ്‌ നേടിയത്‌. മലപ്പുറം 71 പോയിന്റുമായി പിന്നാലെയുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top