21 December Saturday

വിനേഷ് ഫോഗട്ടിന്‍റെ അപ്പീലിൽ കോടതി വിധി ഇന്ന്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

പാരീസ്> ഒളിമ്പിക്‌ ഫൈനലിനുമുമ്പ്‌ ഭാരപരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യയാക്കിയതിനെതിരെ വനിതാ ഗുസ്‌തി താരം വിനേഷ്‌ ഫോഗട്ട് നൽകിയ അപ്പീലിൽ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി ഇന്ന് വിധി പറയും. ഇന്ത്യൻ സമയം രാത്രി 9.30നാണ് വിധി. ഇരുപത്തൊമ്പതുകാരിക്ക്‌ വെള്ളി മെഡലെങ്കിലും നൽകണമെന്നാണ് ആവശ്യം.

വനിതകളുടെ 50 കിലോഗ്രാം വിഭാഗം ഫൈനലിൽ പ്രവേശിച്ച വിനേഷിന്‌ മത്സരദിനം നടന്ന ഭാരപരിശോധനയിൽ 100 ഗ്രാം കൂടുതലായിരുന്നു. ഇതോടെയാണ് അയോഗ്യയാക്കപ്പെട്ടത്. അതേസമയം സംഭവത്തിൽ താരത്തെ പഴിച്ച് ഇന്ത്യൻ ഒളിമ്പിക്‌ സമിതി പ്രസിഡന്റ്‌ പി ടി ഉഷ രം​ഗത്തെത്തി.

ഭാരം കുറയ്‌ക്കേണ്ട പൂർണ ഉത്തരവാദിത്വം വിനേഷിനാണെന്ന്‌ ഉഷ പറഞ്ഞു. ‘ഗുസ്‌തിയിലും ബോക്‌സിങ്ങിലും ഭാരോദ്വഹനത്തിലുമെല്ലാം ഭാരം കുറയ്‌ക്കേണ്ടത്‌ കളിക്കാരും പരിശീലകരും ചേർന്നാണ്‌. ഇതിൽ ഒളിമ്പിക്‌ സമിതി നിയമിച്ച ആരോഗ്യസംഘത്തിന്‌ ഒരു ഉത്തരവാദിത്വവുമില്ല’– എന്നായിരുന്നു ഉഷ പറഞ്ഞത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top