22 December Sunday
പ്രീക്വാർട്ടർ പകൽ 3ന്‌

വിനേഷ്‌ ഇറങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

PHOTO: Facebook

പാരിസ്‌ >  ഗുസ്‌തിയിൽ ഇന്ത്യൻതാരം വിനേഷ്‌ ഫോഗട്ട്‌ ഇന്നിറങ്ങും. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈലിലാണ്‌ പോരാട്ടം. പകൽ മൂന്നിനാണ്‌ മത്സരം. താരങ്ങളുടെ സമരത്തിൽ സജീവമായിരുന്ന വിനേഷ്‌ ഫോഗട്ട്‌ മാസങ്ങൾ നീണ്ട ഇടവേളയ്‌ക്കുശേഷമാണ്‌ പരിശീലനം തുടങ്ങിയത്‌. കഴിഞ്ഞതവണ ടോക്യോയിൽ 53 കിലോയിലാണ്‌ മത്സരിച്ചത്‌. ക്വാർട്ടർ ഫൈനലിൽ തോറ്റുമടങ്ങി.

ഗുസ്‌തി

ഗുസ്‌തിയിൽ ആറംഗ ടീമാണ്‌ ഇന്ത്യയുടേത്. അമൻ സെഹ്‌രാവത്‌, വിനേഷ്‌ ഫോഗട്ട്‌, അൻറ്റിം പംഗൽ, അൻഷു മാലിക്‌, നിഷ ദഹിയ, റീതിക ഹൂഡ എന്നിവരാണ്‌ ഇന്ത്യൻ സംഘം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top