19 September Thursday

ഒളിമ്പിക്‌സ് അയോ​ഗ്യത: വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ വിധി ഇന്നില്ല

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

പാരിസ്‌ > ഒളിമ്പിക്‌സിലെ 50 കിലോഗ്രാം ഗുസ്‌തിയിൽ നിന്ന്‌ അയോഗ്യയാക്കിയതിനെതിരെ വിനേഷ്‌ ഫോഗട്ട്‌ അന്താരാഷ്‌ട്ര കോടതിയിൽ സമർപ്പിച്ച  അപ്പീലിൽ ഇന്നു വിധി പറയില്ല. ഞായറാഴ്ച വൈകുന്നേരം വിധി പറയും.

ഫൈനലിന്‌ മുൻപുള്ള ഭാരപരിശോധനയിൽ നിശ്ചയിച്ചതിനേക്കാൾ കൂടുതൽ ഭാരം അനുഭവപ്പെട്ടതിനെ തുടർന്നാണ്‌ വിനേഷിനെ മത്സരത്തിൽ നിന്ന്‌ വിലക്കിയത്‌. മെഡലുറപ്പിച്ച താരം അയോഗ്യയായതോടെ അവസാന സ്ഥാനത്തേക്ക്‌ തള്ളപ്പെടുകയായിരുന്നു. വെള്ളിമെഡലിന്‌ അർഹതയുണ്ടെന്ന്‌ കാണിച്ചാണ്‌ വിനേഷ്‌ കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്‌. ഫൈനൽ മത്സരത്തിന്‌ ശേഷമായിരുന്നു വെള്ളി മെഡൽ പങ്കുവയ്‌ക്കണമെന്ന ആവശ്യവുമായി താരം കോടതിയെ സമീപിച്ചത്‌.

രണ്ട്‌ ദിവസങ്ങളായി നടക്കുന്ന ഗുസ്‌തി മത്സരങ്ങളിൽ രണ്ട്‌ തവണയാണ്‌ ഭാര പരിശോധന നടത്തുക. ഓരോ ദിവസവും ഓരോന്ന്‌ വീതം. ഇതിൽ സെമി/ക്വാർട്ടർ/പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക്‌ മുൻപു നടന്ന ആദ്യ പരിശോധനയിൽ വിനേഷിന്റെ ഭാരം നിശ്ചയിച്ച 50 കിലോഗ്രാമിലും താഴെയായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top