26 December Thursday

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

image credit icc facebook


ദുബായ്‌
വനിതാ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിൽ ഇംഗ്ലണ്ടിന്‌ രണ്ടാംജയം. ദക്ഷിണാഫ്രിക്കയെ ഏഴ്‌ വിക്കറ്റിന്‌ തോൽപ്പിച്ച ഇംഗ്ലണ്ട്‌ ഗ്രൂപ്പ്‌ ബിയിൽ ഒന്നാമതെത്തി. ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക ആറിന്‌ 124 റണ്ണാണെടുത്തത്‌. ഇംഗ്ലണ്ട്‌ 19.2 ഓവറിൽ ജയം നേടി. നാത്‌ സ്‌കീവർ ബ്രുന്റ്‌ 36 പന്തിൽ 48 റണ്ണുമായി പുറത്താകാതെനിന്നു. ആറ്‌ ഫോറും പറത്തി. ഓപ്പണർ ഡാനിയേല്ലെ വ്യാത്‌ ഹോഡ്‌ജ്‌ 43 പന്തിൽ  43 റണ്ണെടുത്തു. നാല്‌ ഫോർ ആ ഇന്നിങ്‌സിൽ ഉൾപ്പെട്ടു. ഈ സഖ്യം 55 പന്തിൽ 64 റൺ നേടി.

ദക്ഷിണാഫ്രിക്കൻ ബാറ്റിങ്‌ നിരയിൽ 39 പന്തിൽ 42 റണ്ണടിച്ച ക്യാപ്‌റ്റൻ ലൗറ വൂൾവാർഡ്‌റ്റ്‌ മാത്രമാണ്‌ പൊരുതിയത്‌. ഇംഗ്ലണ്ടിനായി സ്‌പിന്നർ സോഫി എക്ലെസ്‌റ്റോൺ രണ്ട്‌ വിക്കറ്റെടുത്തു.ദക്ഷിണാഫ്രിക്ക ആദ്യകളിയിൽ വെസ്‌റ്റിൻഡീസിനെ 10 വിക്കറ്റിന്‌ തോൽപ്പിച്ചിരുന്നു. ഇംഗ്ലണ്ട്‌ ആദ്യകളിയിൽ ബംഗ്ലാദേശിനെയാണ്‌ കീഴടക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top