22 December Sunday

വനിതാ ട്വന്റി20 ലോകകപ്പ്‌ ; ഓസീസ്‌ x ദക്ഷിണാഫ്രിക്ക സെമി ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024


ദുബായ്‌
ട്വന്റി20 വനിതാ ക്രിക്കറ്റ് ലോകകപ്പിൽ വിജയക്കുതിപ്പ്‌ തുടരുന്ന ഓസ്‌ട്രേലിയ ഫൈനൽ പ്രതീക്ഷയോടെ ഇന്ന്‌ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ. നിലവിലെ ചാമ്പ്യൻമാരായ ഓസീസ്‌ ഗ്രൂപ്പ്‌ ഘട്ടത്തിൽ ഒരുകളിയും തോറ്റിട്ടില്ല. പരിക്കുകാരണം ഇന്ത്യയുമായുള്ള കളിയിൽ പുറത്തിരുന്ന ക്യാപ്‌റ്റൻ അലീസ ഹീലി തിരിച്ചെത്തും.
മറുവശത്ത്‌, ഗ്രൂപ്പ്‌ ബിയിൽനിന്ന്‌ രണ്ടാംസ്ഥാനക്കാരായാണ്‌ ദക്ഷിണാഫ്രിക്ക എത്തുന്നത്‌. ക്യാപ്‌റ്റൻ ലൗറ വൂൾവാർഡ്‌റ്റിലാണ്‌ ദക്ഷിണാഫ്രിക്കക്കാരുടെ പ്രതീക്ഷ. ഗ്രൂപ്പ്‌ ഘട്ടത്തിൽ ഇംഗ്ലണ്ടിനോട്‌ തോറ്റിരുന്നു. രണ്ടാം സെമിയിൽ നാളെ വെസ്‌റ്റിൻഡീസും ന്യൂസിലൻഡും ഏറ്റുമുട്ടും. ഞായറാഴ്‌ചയാണ്‌ ഫൈനൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top