സിംഗപ്പുർ >ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറെനും എതിരാളി ഇന്ത്യയുടെ ഡി ഗുകേഷും സമനിലയിൽ പിരിഞ്ഞു. അഞ്ചാം ഗെയിം 40 നീക്കത്തിൽ അവസാനിച്ചു. ഇതോടെ ഇരുവർക്കും രണ്ടര പോയിന്റ് വീതമായി. ആറാം റൗണ്ട് ഇന്ന് നടക്കും.
വെള്ളക്കരുക്കളുമായി പതിനെട്ടുകാരൻ ഗുകേഷ് ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്. ഡിങ് സമയമെടുത്താണ് നീക്കങ്ങൾ നടത്തിയത്. 14–-ാം നീക്കത്തിന് 33 മിനിറ്റെടുത്തു. 23–ാം നീക്കത്തിൽ ഗുകേഷിന് പിഴവുപറ്റി. എന്നാൽ, അത് മുതലാക്കാൻ ചൈനീസ് ഗ്രാൻഡ്‌മാസ്‌റ്റർക്കായില്ല. പിന്നീട് കളി സമനിലയിലേക്ക് വഴുതി.
അവസരം ഉപയോഗപ്പെടുത്തുന്നതിൽ പിഴവുപറ്റിയതായി ഡിങ് സമ്മതിച്ചു. ആദ്യകളിയിലെ തോൽവിക്കുശേഷം ആത്മവിശ്വാസം വർധിച്ചെന്നായിരുന്നു ഗുകേഷിന്റെ പ്രതികരണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..