13 December Friday

മനസ്സൊരുക്കിയത്‌ 
പാഡി അപ്‌ടൺ

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2024

image credit paddy upton facebook

പാഡി അപ്‌ടണെ ഓർമയില്ലേ? 2011 ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിൽ ഇന്ത്യ ചാമ്പ്യൻമാരായപ്പോൾ ടീമിന്‌ കരുത്തായ പരിശീലകൻ. കളിക്കാർക്ക്‌ മനക്കരുത്ത്‌ നൽകാനും അവരുടെ നേതൃപാടവം ഉയർത്താനും കളത്തിൽ സമ്മർദത്തെ അതിജീവിക്കാനും സഹായിക്കുന്ന ‘മനശ്ശാസ്‌ത്ര പരിശീലകനാ’ണ്‌ ഈ ദക്ഷിണാഫ്രിക്കക്കാരൻ. ലോക ചെസ്‌ ചാമ്പ്യൻഷിപ്പിൽ ഡി ഗുകേഷിനെ ചാമ്പ്യനാക്കാൻ പ്രാപ്‌തനാക്കിയതിൽ മുഖ്യവേഷമാണ്‌ പാഡി വഹിച്ചത്‌. 
    

പതിനെട്ടുകാരന്റെ ‘മെന്റൽ കോച്ചാ’ണ്‌. ആറുമാസംമുമ്പ്‌ ചുമതലയേറ്റു. പിന്നീടങ്ങോട്ട്‌ ഗുകേഷിനെ മാനസികമായി ഒരുക്കി. ആദ്യം ആഴ്‌ചയിൽ ഒരുതവണ വിശദമായി സംസാരം. വ്യക്തിപരമായ കാര്യങ്ങളും മറ്റ്‌ വിഷയങ്ങളുമായിരുന്നു പ്രധാനം. പിന്നീട്‌ പതിയെ ചെസിനെപ്പറ്റിയും മത്സരത്തെക്കുറിച്ചുമായി. ഓരോ സെഷനിലും ഗുകേഷിന്റെ ആത്മവിശ്വാസം കൂട്ടി.

സിംഗപ്പുരിൽ അവസാന രണ്ട്‌ ഗെയിമുകൾക്കായി പാഡി പറന്നെത്തി. ‘ഗുകേഷിന്‌ ആദ്യമേ 14 ഗെയിമുകളെക്കുറിച്ച്‌ നല്ല ധാരണയുണ്ടായിരുന്നു. വ്യക്തമായ പദ്ധതിയും. അതിനനുസരിച്ചായിരുന്നു നീക്കങ്ങൾ. ഒരു പതിനെട്ടുകാരനിൽ കാണാത്ത ആത്മധൈര്യം ഈ കൗമാരക്കാരനുണ്ട്‌. ഇത്‌ ഒരു തുടക്കംമാത്രമാണ്‌’–- ഗുകേഷിന്റെ വിജയശേഷം പാഡി പറഞ്ഞു. 

മനശ്ശാസ്‌ത്രപഠനത്തിൽ നാല്‌ സർവകലാശാലകളിൽനിന്ന്‌ ബിരുദാനന്തര ബിരുദം നേടിയ പാഡി വിവിധ ക്രിക്കറ്റ്‌ ടീമുകളുടെ പരിശീലകനായിരുന്നു. പാരിസ്‌ ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെയും ഭാഗമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top