05 December Thursday

ലോക ചെസ്‌ ചാമ്പ്യൻഷിപ് ; കുരുക്കഴിഞ്ഞില്ല , എട്ടാംഗെയിമും സമനിലയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2024


സിംഗപ്പുർ
ലോകകിരീടത്തിലേക്കുള്ള സമനിലക്കുരുക്ക്‌ അഴിയുന്നില്ല. ചൈനീസ്‌ ലോക ചാമ്പ്യൻ ഡിങ് ലിറെനും ഇന്ത്യൻ എതിരാളി ഡി ഗുകേഷും തമ്മിലുള്ള എട്ടാംഗെയിമും സമനിലയിൽ അവസാനിച്ചു. ഇരുവർക്കും നാല്‌ പോയിന്റ്‌ വീതമായി. ഒമ്പതാംഗെയിം ഇന്ന്‌ നടക്കും. 14 ഗെയിം മത്സരത്തിൽ ആദ്യം ഏഴര പോയിന്റ്‌ നേടുന്ന കളിക്കാരൻ ജേതാവാകും.

തുടർച്ചയായി അഞ്ചാംസമനിലയാണ്‌. ഇക്കുറി 51 നീക്കത്തിലാണ്‌ കളി അവസാനിപ്പിച്ചത്‌. നാലരമണിക്കൂർ നീണ്ട മത്സരത്തിൽ കറുത്ത കരുക്കളുമായാണ്‌ ഗുകേഷ്‌ കളിച്ചത്‌. 41–-ാംനീക്കത്തിൽ സമനിലയ്‌ക്ക്‌ അവസരമുണ്ടായിട്ടും കളി തുടരാനായിരുന്നു പതിനെട്ടുകാരന്റെ തീരുമാനം. ചാമ്പ്യൻഷിപ്പിൽ രണ്ടാംതവണയാണ്‌ ഈ നീക്കം. എന്നാൽ, കളി വിജയത്തിലേക്ക്‌ കൊണ്ടുപോകാൻ സാധിച്ചില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top