കൊൽക്കത്ത
ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ വൃദ്ധിമാൻ സാഹ ഈ സീസൺ രഞ്ജി ട്രോഫി ക്രിക്കറ്റോടെ വിരമിക്കും. സമൂഹമാധ്യമത്തിലൂടെയാണ് 17 വർഷത്തെ കളിജീവിതം അവസാനിപ്പിക്കുകയാണെന്ന് ബംഗാളുകാരൻ അറിയിച്ചത്. രഞ്ജിയിൽ 13ന് മധ്യപ്രദേശുമായാണ് ബംഗാളിന്റെ ഗ്രൂപ്പിലെ അവസാനമത്സരം. നോക്കൗട്ട് റൗണ്ടിൽ എത്തിയില്ലെങ്കിൽ ഇതാകും സാഹയുടെ അവസാനകളി. 2021ലാണ് അവസാനമായി ഇന്ത്യൻ കുപ്പായമിട്ടത്. 40 ടെസ്റ്റിലിറങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..