22 December Sunday

സുരക്ഷാ ഉപകരണങ്ങളും പ്രത്യേക ലെൻസുകളുമില്ല; ഷൂട്ടിങ്ങിൽ തുർക്കി താരത്തിന്റെ ‘മാസ്സ്‌’

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024

പാരിസ്‌ > ഒളിമ്പിക്‌സിലെ 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ്‌ വിഭാഗത്തിൽ സ്വർണം നേടിയത്‌ സെർബിയക്കാരാണെങ്കിലും വൈറലായത്‌ വെള്ളി നേടിയ തുർക്കി ടീമിലെ യൂസഫ്‌ ഡികെചാണ്‌. തന്റെ ടീം മേറ്റായ ഷിവൽ ഇല്ലായ്‌ഡ ഉൾപ്പെടെയുള്ള സകലരും മത്സരത്തിൽ പ്രത്യേക ലെൻസുകളും മറ്റ്‌ സുരക്ഷാ ഉപകരണങ്ങളുമായി എത്തിയപ്പോൾ ഇതൊന്നുമില്ലാതെയായിരുന്നു തുർക്കി താരത്തിന്റെ വരവ്‌.

യൂസഫ്‌ ഡികെചിന്റെ പ്രായം 51 വയസ്സാണെന്നതും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്‌. ഇടതുകൈ പോക്കറ്റിലിട്ട്‌ ഷൂട്ടിങ്ങ്‌ കിറ്റുകളൊന്നുമില്ലാതെ മുഖത്ത്‌ നിറഞ്ഞ ആത്മവിശ്വാസവുമായി വെടിയുതിർക്കുന്ന ഡികെചിന്റെ ചിത്രമാണ്‌ വൈറലായത്‌. മത്സരത്തിൽ വെടിയൊച്ച കേൾക്കാതിരിക്കാനുള്ള ഹെഡ്‌ ഫോണോ, കണ്ണിന്റെ സുരക്ഷയ്‌ക്കായുള്ള ഉപകരണങ്ങളോ ഒന്നും തുർക്കി താരം ഉപയോഗിച്ചിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top