27 December Friday

സിദാൻ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്‌?- റിപ്പോർട്ട്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

PHOTO: Facebook

മാഞ്ചസ്റ്റർ > ഫ്രഞ്ച്‌ ഫുട്‌ബോൾ ഇതിഹാസം സിനദിൻ സിദാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ പരിശീലകനായി എത്തിയേക്കുമെന്ന്‌ റിപ്പോർട്ട്‌. ജനുവരി ട്രാൻസ്‌ഫർ വിൻഡോയിൽ സിദാൻ യുണൈറ്റഡിൽ എത്തിയേക്കുമെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു.  

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിലവിലെ പരിശീലകൻ എറിക്‌ ടെൻ ഹാഗിന്റെ തന്ത്രങ്ങൾ ഫലം കാണാതെ വന്നതോടെയാണ്‌ ക്ലബ്ബ്‌ പുതിയ പരിശീലകനെ തേടുന്നത്‌.  മുൻ ചെൽസി പരിശീലകൻ തോമസ്‌ ട്യുഷെലിനെയും മാഞ്ചസ്റ്റർ യുണൈറ്റഡ്‌ നോട്ടമിട്ടിട്ടുണ്ട്‌.

പരിശീലകനായി എത്തിയാൽ ഒരു ബാഴ്‌സലോണ താരത്തെ ടീമിലെത്തിക്കണമെന്ന ആവശ്യം സിദാൻ ക്ലബ്ബ്‌ മാനേജ്‌മെന്റിനെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top