ന്യൂഡൽഹി> മൈക്രോസോഫ്ട് ഒപ്പറേറ്റിങ് സംവിധാനം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിൽ ഒരു ശതമാനത്തെ മാത്രമാണ് ബ്ലൂ സ്ക്രീൻ നിശ്ചലത ബാധിച്ചതെന്ന് കമ്പനി. എന്നിട്ടും ലോകം മുഴുവൻ വിമാന സർവ്വീസുകൾ മുതൽ പണമിടപാട് സ്ഥാപനങ്ങൾ വരെ അലങ്കോലമായി.
സൈബർ സുരക്ഷാ സ്ഥാപനമായ ക്രൗഡ്‌സ്ട്രൈക്കിന്റെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുമായി ബന്ധപ്പെട്ട സാങ്കേതിക തകരാർ ഏകദേശം 8.5 ദശലക്ഷം കമ്പ്യൂട്ടറുകളെ ബാധിച്ചു എന്നാണ് മൈക്രോസോഫ്റ്റ് ശനിയാഴ്ച ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചത്.
"ക്രൗഡ്‌സ്ട്രൈക്ക് തകരാർ 8.5 ദശലക്ഷം വിൻഡോസ് ഉപകരണങ്ങളെ അല്ലെങ്കിൽ വിൻഡോസിൽ പ്രവർത്തിക്കുന്ന മൊത്തം ഉപകരണങ്ങളിലെ ഒരു ശതമാനത്തിൽ താഴെ ഉപകരണങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് കണക്കാക്കുന്നു,"
ക്രൗഡ്‌സ്ട്രൈക്ക് തകരാർ 8.5 ദശലക്ഷം വിൻഡോസ് ഉപകരണങ്ങളെ അല്ലെങ്കിൽ വിൻഡോസിൽ പ്രവർത്തിക്കുന്ന മൊത്തം ഉപകരണങ്ങളിലെ ഒരു ശതമാനത്തിൽ താഴെ ഉപകരണങ്ങളെ ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ പുറത്തു വിട്ടത്. മൈക്രോസോഫ്റ്റിന്റെ സുരക്ഷാ സംവിധാനമാണ് ക്രൗഡ് സ്‌ട്രൈക്ക്. ഇതിലെ ഏറ്റവും പുതിയ സുരക്ഷാ അപ്‌ഡേഷനാണ് മൈക്രോസോഫ്റ്റ് സേവനങ്ങൾ താളം തെറ്റിച്ചത്.
വിമാന സർവ്വീസുകൾ, ബാങ്കുകൾ, സ്റ്റോക്ക് എക്‌സേഞ്ചുകൾ, മാധ്യമ സ്ഥാപനങ്ങൾ തുടങ്ങി അടിയന്ത സേവനങ്ങൾ നൽകേണ്ട പലസംവിധാനങ്ങളും സാങ്കേതിക തകരാറിനെ തുടർന്ന് പ്രതിസന്ധിയിലായി.
വെള്ളിയാഴ്ച പുലർച്ചെ മുതലാണ് പ്രശ്‌നങ്ങൾ കണ്ടുതുടങ്ങിയത്. ശനിയാഴ്ചയോടെ സേവനങ്ങൾ പൂർണ്ണമായും നിലച്ചു. പ്രശ്‌നം മൈക്രോസോഫ്റ്റിന്റെ അഷ്വർ ക്ലൗഡ് സേവനത്തെയും ബാധിച്ചിരുന്നു. ഇതേ തുടർന്ന് കംപ്യൂട്ടറുകളിൽ ബ്ലൂ സ്‌ക്രീൻ ഓഫ് ഡെത്ത് (ബി.എസ്ഒ.ഡി.) എറർ മുന്നറിയിപ്പ് പ്രത്യക്ഷപ്പെട്ടു.
കംപ്യൂട്ടറുകൾ അപ്രതീക്ഷിതമായി റീസ്റ്റാർട്ട് ആവുകയും ശേഷം ബ്ലൂ സ്‌ക്രീൻ മുന്നറിയിപ്പ് കാണിക്കുകയും ചെയ്തു. ഇതോടെ മൈക്രോസോഫ്ട് ഓപ്പറേഷൻ സിസ്റ്റം ഉപയോഗിച്ചുള്ള പ്രവർത്തികൾ നടത്താൻ പറ്റാതായി. നെറ്റ് വർക്കുകൾ ബന്ധം മുറിഞ്ഞു. വിമാനത്താവളങ്ങളിൽ ബോർഡിങ് പാസ് എഴുതി നൽകുന്ന സാഹചര്യം വരെ വന്നു. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇത്തരത്തിൽ ഒരു തിരിച്ചു പോക്ക് വേണ്ടി വന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..