22 December Sunday

സിഎംഎഫ് വാച്ച് പ്രോ2 പോക്കറ്റ് കാലിയാക്കാതെ സ്വന്തമാക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

ഡൽഹി > നത്തിം​ഗിന്റെ സിഎംഎഫ് വാച്ച് പ്രോ2 വിപണിയിലിറങ്ങി. ഒരു റെട്രോ സയൻസ് ഫിക്ഷൻ സിനിമയിൽ നിന്നുള്ള പ്രോപ്പ് പോലെ സ്റ്റൈലിഷാണ് വാച്ച്. വിന്റേജ് മോഡലിലാണ് വാച്ച് നിർമിച്ചിരിക്കുന്നത്. സിഎംഎഫ് വാച്ച് പ്രോ2 ധരിക്കുമ്പോൾ ക്ലാസിക് ലുക്ക് നൽകുമെന്നാണ് നിർമാതാക്കൾ അഭിപ്രായപ്പെടുന്നത്. 5000 രൂപയ്ക്കുള്ളിൽ സിഎംഎഫ് വാച്ച് പ്രോ2 വിപണിയിൽ ലഭ്യമാണ്. മറ്റു സ്മാർട്ടു വാച്ചുകളേക്കാളും ബാറ്ററി ലൈഫ് കൂടുതലാണ്.

വൃത്താകൃതിയിലുള്ള വാച്ചിൽ ബ്രഷ് ചെയ്ത അലുമിനിയം കെയ്‌സ് പ്രീമിയം ​നിലവാരം കാണിക്കുന്നു. 466 x 466 പിക്സൽ റെസല്യൂഷനോടുകൂടിയ 1.32 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് വാച്ചിനുള്ളത്. ഫിറ്റ്‌നസ് സ്ഥിതിവിവരക്കണക്കുകൾ, അറിയിപ്പുകൾ, വാച്ച് ഫെയ്‌സുകൾ എന്നിവ കാണാൻ ഡിസ്‌പ്ലേ വലുപ്പവും റെസല്യൂഷനും കൂടുതൽ ഇടം നൽകുന്നു. നേരിട്ടുള്ള സൂര്യപ്രകാശത്തിൽ സ്‌ക്രീൻ കാണുവാനും എളുപ്പമാണ്. വാച്ചിലെ യൂസർ ഇൻ്റർഫേസ് വളരെ ലളിതമായി ഉപയോ​ഗിക്കാം. വ്യായാമം ചെയ്യുമ്പോൾ കലോറിയും ഓട്ടോമാറ്റിക്കിലി സ്ക്രീനിൽ തെളിയും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top