21 November Thursday

സ്വപ്നങ്ങളിലൂടെ ആശയവിനിമയം നടത്തി; വെളിപ്പെടുത്തലുമായി യുഎസ് ​ഗവേഷകർ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

കാലിഫോർണിയ >  സ്വപ്നങ്ങളിലൂടെ ആശയ വിനമയം സാധ്യമാവുമോ. സയൻസ് ഫിക്ഷനുകളിൽ മാത്രം പരിചയിച്ച ആശയമാണ്. മൊബൈൽ ഫോണും കമ്പ്യൂട്ടറുകളും എല്ലാം ഒരു കാലത്ത് ഇത്തരത്തിൽ മനുഷ്യന്റെ ഭാവന മാത്രമായാണ് കരുതപ്പെട്ടിരുന്നത്.

ഇപ്പോഴിതാ സ്വപ്നങ്ങളിലൂടെ പരസ്പരം ആശയ വിനിമയം സാധ്യമാവും എന്ന് അവകാശപ്പെട്ടും ഒരു സംഘം ഗവേഷകർ രംഗത്ത് എത്തിയിരിക്കയാണ്.

രണ്ട് വ്യക്തികള്‍ തമ്മിൽ സ്വപ്നത്തിലൂടെ ആശയവിനിമയം നടത്തിയെന്ന് റെംസ്പേസിലെ ഗവേഷകർ. കാലിഫോർണിയ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ റെംസ്പേസിലെ ഗവേഷകരാണ് ശാസ്ത്രലോകത്തെ ഞെട്ടിച്ചത്. അസാധ്യമാണെന്ന് കരുതിയ ആശയവിനിമയം ഇനി സ്വാഭാവികമായ പ്രക്രിയയാകുമെന്നാണ് റെംസ്പേസ് സിഇഒ മൈക്കിൾ റഡുകയുടെ അവകാശ വാദം.

പരിശീലനം കിട്ടിയ രണ്ട് വ്യക്തികൾ തമ്മിൽ സ്വപ്നങ്ങൾ കാണുകയും അവ സന്ദേശമായി പരസ്പരം കൈമാറുകയും ചെയ്തെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ കാണുന്ന ആശയമാണ് പ്രാവര്‍ത്തികമാക്കിയെന്നും ​ഗവേഷകർ അവകാശപ്പെടുന്നു.

റെംസ്പേസിന്‍റെ ഗവേഷണത്തെ ശാസ്ത്രലോകം അംഗീകരിച്ചിട്ടില്ല. അതേസമയം തങ്ങളുടെ സാങ്കേതികവിദ്യയ്ക്ക് അംഗീകാരം ലഭിച്ചാല്‍ ഉറക്ക ഗവേഷണത്തിന് ഇതൊരു വഴിത്തിരിവാകുമെന്നാണ് റെംസ്പേസിലെ ഗവേഷകർ അവകാശപ്പെടുന്നത്. മാനസികാരോഗ്യ ചികിത്സയ്ക്കും നൈപുണ്യ പരിശീലനത്തിനും തങ്ങളുടെ സാങ്കേതികവിദ്യ മുതല്‍ക്കൂട്ടാകുമെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. ഈ കണ്ടുപിടിത്തം മുഖേന സ്വപ്നങ്ങളിൽ നമുക്കിഷ്ടമുള്ള പ്രവർത്തികൾ ചെയ്യാമെന്നും ​ഗവേഷകർ വാദിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top