19 September Thursday

ഫാമിലി സെന്റര്‍: കുട്ടികള്‍ക്ക് ധൈര്യമായി യുട്യൂബ് നൽകാം

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

ന്യൂഡൽഹി > ഇനി മുതൽ കുട്ടികളുടെ യുട്യൂബ് വീഡിയോസ് മാതാപിതാക്കൾക്കും നിരീക്ഷിക്കാം. ഫാമിലി സെന്റര്‍ എന്ന പേരില്‍ അവതരിപ്പിച്ച ഫീച്ചർ വഴി കുട്ടികളുടെ യുട്യൂബ് അക്കൗണ്ടുകള്‍ തങ്ങളുടെ യുട്യൂബ് അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയും.

പുതിയ ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കുമായി ഈ ആഴ്ചയോടെ ലഭ്യമാകുമെന്ന് കമ്പനി ബ്ലോ​ഗിലൂടെ അറിയിച്ചു. കുട്ടികള്‍ യൂട്യൂബില്‍ എന്തെല്ലാം കാാണുന്നു, എത്ര വിഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നു, ഏതെല്ലാം ചാനലുകള്‍ സബ്സ്‌ക്രൈബ് ചെയ്തിട്ടുണ്ട്, പോസ്റ്റ് ചെയ്യുന്ന കമന്റുകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് അറിയാന്‍ കഴിയും. കുട്ടികള്‍ വിഡിയോ അപ് ലോഡ് ചെയ്യുമ്പോഴും സ്ട്രീമിങ് ആരംഭിക്കുമ്പോഴും ഇമെയില്‍ വഴി രക്ഷിതാക്കളെ അറിയിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top