ഡൽഹി > എഐ ചാറ്റ്‌ബോട്ട് ജെമിനി ലൈവ് ഇനി മലയാളം ഉള്‍പ്പടെ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ സംസാരിക്കും. ഗൂഗിളിന്റെ എഐ ചാറ്റ്‌ബോട്ടാണ് ജെമിനി ലൈവ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ബംഗാളി, ഗുജറാത്തി, മറാത്തി, ഉറുദു, ഹിന്ദി എന്നീ ഒമ്പത് ഇന്ത്യന്‍ ഭാഷകള്‍ തിരിച്ചറിയാനും ആ ഭാഷകളില്‍ മറുപടി നല്‍കാനും ജെമിനി എഐയ്ക്ക് കഴിയും.
എഐ അടിസ്ഥാനമാക്കി ശബ്ദനിര്‍ദേശങ്ങള്‍ക്ക് ശബ്ദത്തില്‍ തന്നെ മറുപടി നല്‍കുന്ന കോണ്‍വര്‍സേഷണല്‍ എഐ ഫീച്ചര്‍ ആണ് ജെമിനി ലൈവ്. ഗൂഗിള്‍ ഫോര്‍ ഇന്ത്യ 2024 എന്ന പരിപാടിയില്‍ വെച്ചാണ് പുതിയ ഇന്ത്യന്‍ ഭാഷകളിലുള്ള സേവനം കമ്പനി പ്രഖ്യാപിച്ചത്. 40 ശതമാനം ജെമിനി ഉപഭോക്താക്കളും വോയ്‌സ് ഫീച്ചര്‍ ഉപയോഗിക്കുന്നവരാണെന്നും ഗൂഗിള്‍ സെര്‍ച്ച് പ്രൊഡക്ട് ലീഡായ ഹേമ ബുധരാജു അറിയിച്ചു.
പുതിയതായി ഉള്‍പ്പെടുത്തിയ ഇന്ത്യന്‍ ഭാഷകള്‍ ജെമിനി ലൈവില്‍ എത്താന്‍ ആഴ്ചകള്‍ എടുക്കും. അതിനാൽ സമാനമായി ഗൂഗിള്‍ സെര്‍ച്ചിലെ എഐ ഓവര്‍വ്യൂ ഫീച്ചറിലും ബംഗാളി, മറാത്തി, തെലുങ്ക്, തമിഴ് ഉള്‍പ്പടെയുള്ള ഭാഷകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതുവഴി സെര്‍ച്ചില്‍ തിരയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങള്‍ ഉടനറിയുവാൻ ഉപഭോക്താവിന് സാധിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..