22 November Friday

ആദ്യത്തെ എആർ ഗ്ലാസ് അവതരിപ്പിച്ച് മെറ്റ: ഓറിയോൺ വിപണിയിലെത്താൻ വൈകും

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

കാലിഫോർണിയ >  ആദ്യത്തെ എആർ ഗ്ലാസുകൾ അവതരിപ്പിച്ച് മെറ്റ. ഇന്നലെ നടന്ന മെറ്റ കണക്ട് 2024ലിൽ ഓറിയോൺ എന്ന എആർ ​ഗ്ലാസിന്റെ പ്രോട്ടോ ടൈപ് അവതരിപ്പിച്ചു. എആർ ​ഗ്ലാസ് വിപണിയിലെത്താൻ വൈകുമെന്നാണ് റിപ്പോർട്ട്. സിലിക്കൺ-കാർബൈഡ് ആർക്കിടെക്ചർ ഉപയോഗിച്ച് ഡിസ്പ്ലേ സാങ്കേതികവിദ്യയാണ് ​ഗ്ലാസിൽ ഉപയോ​ഗിച്ചിരിക്കുന്നത്. ഉപഭോക്താവിന്റെ പരിതസ്ഥിതിയുമായി ചേർന്ന് നിൽക്കുന്ന ഹോളോഗ്രാഫിക് പ്രൊജക്ഷനുകൾ ഒരുക്കുന്ന രീതിയിലാണ്  എആർ ​ഗ്ലാസിന്റെ നിർമാണം.

എഐ വോയ്‌സ് അസിസ്റ്റൻസ്, ഹാൻഡ്-ട്രാക്കിംഗ്, ഐ ട്രാക്കിംഗ്, ബ്രെയിൻ സിഗ്നലുകൾ ഉപയോഗിച്ച് പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ന്യൂറൽ ഇൻ്റർഫേസ് എന്നിവ ഈ ഗ്ലാസുകളിൽ സജ്ജീകരിക്കുമെന്ന് മെറ്റ സിഇഒ മാർക്ക് സക്കർബർഗ് പറഞ്ഞു. ഭാവിയിൽ എ ആർ ​ഗ്ലാസുകൾ സ്മാർട് ഫോണുകൾക്ക് പകരമാകുമെന്ന് കരുതുന്നതായും സക്കർബർ​ഗ് പറഞ്ഞു.

സാധാരണ കണ്ണടകൾക്ക് കാഴ്ചയിൽ സമാനമായാണ്  ഓറിയോൺ എആർ ​ഗ്ലാസ് രൂപകല്പന ചെയ്തിരിക്കുന്നത്. വിശാലമായ കാഴ്ച പരിധിയുള്ള ഏറ്റവു ചെറിയ ​ഗ്ലാസാണ് ഇന്നലെ അവതരിപ്പിച്ച എആർ ​ഗ്ലാസ്.  2D, 3D കാഴ്ച സാധ്യമാകുമെന്നും  മൾട്ടി-ടാസ്‌കിംഗ് കൈകാര്യം  ചെയ്യാമെന്നാണ് മെറ്റ അവകാശപ്പെടുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top