ഡൽഹി > ലാവ യുവ 4 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 4GB + 64GB, 4GB + 128GB സ്റ്റോറേജ് മോഡലുകളാണ് യുവ4-ൽ ഉള്ളത്. 4GB + 64GB ബേസ് മോഡൽ വേർഷന് 6,999 രൂപയാണ് വില. 4GB + 128GB വേർഷന്റെ വില കമ്പനി പുറത്താക്കിയിട്ടില്ല. ലാവ റീട്ടെയിൽ ഔട്ട്ലെറ്റുകൾ വഴി ഉപഭോക്താക്കൾക്ക് ഈ മാസം മുതൽ ഫോൺ വാങ്ങാം. ഗ്ലോസി വൈറ്റ്, ഗ്ലോസി പർപ്പിൾ, ഗ്ലോസി ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും. വാറന്റിക്കൊപ്പം സൗജന്യ ഹോം സർവ്വീസും ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ ലാവയുടെ സവിശേഷതയാണ്.
ഫോണിന്റെ സവിശേഷതകള്‍
ഫെബ്രുവരിയിൽ പുറത്തിറക്കിയ യുവ 3-യുടെ അതേ ഡിസ്പ്ലേ, പ്ലോസസർ, റാം, സ്റ്റോറേജ് എന്നിവയാണ് യുവ 4-ലും ഉള്ളത്. ആൻഡ്രോയിഡ് 14 ഒഎസിൽ പ്രവർത്തിക്കുന്ന യുവ 4-ൽ ആൻഡ്രോയിഡ് 15 അപ്ഡേറ്റും കമ്പനി ഉറപ്പുനൽകുന്നുണ്ട്. യുവ4-ന്റെ ഡിസൈൽ ഐഫോൺ 16 പ്രോയോട് സാമ്യമുണ്ടെന്നതും ശ്രദ്ധേയമാണ്.
6.5 ഇഞ്ച് എച്ച്.ഡി ഡിസ്പ്ലേ, 90ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, യൂണിസോണിക് ടി-606 പ്രോസസറിനോടൊപ്പം മാലി-ജി57 എംസി2 ജിപിയു, ഡ്യുവൽ സിം (നാനോ+നാനോ+മൈക്രോ എസ്.ഡി), സൈഡ് മൗണ്ടഡ് ഫിംഗർ പ്രിന്റ് സ്കാനർ, യു.എസ്.ബി-സി പോർട്ട്, 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, 4G VoLTE കണക്ടിവിറ്റി എന്നിവ സവിശേഷതകളാണ്. 5,000 എംഎഎച്ച് ബാറ്ററിയില്‍ 10വാട്ട് ചാര്‍ജിങ് സൗകര്യമുണ്ട്. 50MP റിയര്‍ ക്യാമറയും 8MP സെല്‍ഫി ക്യാമറയുമാണുള്ളത്.
Advertisement
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..