മെറ്റ എഐയാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ചാ വിഷയം. വാട്‌സ്‌ആപ്പിലും ഫെയ്‌സ്ബുക്കിലും ലഭ്യമായ മെറ്റ എഐയെ പലവിധത്തിൽ ഉപയോഗിക്കുന്ന തിരക്കിലാണ് ഇപ്പോൾ ഉപയോക്താക്കൾ. കഴിഞ്ഞ മാസമാണ് ഇന്ത്യയിൽ മെറ്റ എഐ അവതരിപ്പിച്ചത്. നിരവധി പേർ ഇത് സജീവമായി ഉപയോഗിക്കുന്നുമുണ്ട്. ഇതോടെ വാട്‌സ്‌ആപ്പിൽ പുതിയ ഫീച്ചർ കൂടി അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.
ഉപയോക്താക്കള്‍ക്ക് അവരുടെ എഐ അവതാറുകള്‍ നിര്‍മിക്കാനാകുന്ന ഫീച്ചറാണ് കമ്പനി അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. മറ്റ് ജനറേറ്റീവ് എഐ ചാറ്റ് ബോട്ടുകള്‍ ഉപയോഗിക്കുന്നത് പോലെ മെറ്റ എഐയും ഉപയോഗിക്കാൻ സാധിക്കുന്നുണ്ട്. ഇതിനോടൊപ്പം പുതിയ ഫീച്ചർ കൂടി ഉൾപ്പെടുത്തി ചാറ്റ് ബോട്ടുകൾ തമ്മിലുള്ള മത്സരം കടുപ്പിക്കുകയാണ് മെറ്റ.
ഉപയോക്താവിന്റെ ആവശ്യത്തിനനുസരിച്ച് എഐ മോഡലുകൾ തെരഞ്ഞെടുത്ത് ഉപയോഗിക്കാനുള്ള സൗകര്യവും വാട്‌സ്‌ആപ്പ് അവതരിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. ലളിതമായ പ്രോംറ്റുകള്‍ ലാമ-3-70ബി എന്ന എഐ മോഡൽ കൈകാര്യം ചെയ്യുമ്പോൾ സങ്കീര്‍ണമായ പ്രോംറ്റുകള്‍ ലാമ-3 405ബി എന്ന അത്യാധുനിക എഐ മോഡല്‍ കൈകാര്യം ചെയ്യും. ചാറ്റ് ജിപിടിയിൽ വിവിധ എഐ മോഡലുകള്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യം ലഭ്യമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..