19 December Thursday

ആപ്പിള്‍ ഹോംപോഡിന്റെ പുതിയ കളര്‍ വേരിയന്റ് ഇന്ത്യൻ വിപണിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2024

ന്യൂഡൽഹി > ആപ്പിളിന്റെ ഹോംപോഡ് മിനിയുടെ പുതിയ കളര്‍ ഓപ്ഷന്‍ ഇന്ത്യൻ വിപണിയിൽ ഇറങ്ങി. ഐഫോണ്‍ 12 സീരീസിനൊപ്പം അവതരിപ്പിച്ച ആപ്പിള്‍ ഹോംപോഡ് മിനി അള്‍ട്രാ വൈഡ് ബാന്റ് സാങ്കേതിക വിദ്യയോടുകൂടിയതാണ്. കമ്പനിയുടെ തന്നെ എസ്5 ചിപ്പ്‌സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട് സ്പീക്കറില്‍ അള്‍ട്രാ വൈഡ് ബാന്റിന് വേണ്ടിയുള്ള  പ്രത്യേക യു1 ചിപ്പും ഘടിപ്പിച്ചിട്ടുണ്ട്. ഹോംപോഡ് ഐഫോണ്‍,ഐപാഡ്, ആപ്പിള്‍ വാച്ച്, കാര്‍പ്ലേ എന്നിവയിലെല്ലാം അനായാസമായി കണക്ട് ചെയ്യാവുന്നതാണ്. മിഡ്‌നൈറ്റ് എന്ന പേരിലുള്ള കളര്‍ ഓപ്ഷനാണ് ഇന്ത്യയില്‍ പുതിയതായി അവതരിപ്പിച്ചത്. 10900 രൂപയാണ് ഹോംപോഡിന്റെ വില. പൂർണമായും മെഷ് ഫാബ്രിക്കിൽ നിർമിച്ചിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top