25 December Wednesday

പുതിയ രണ്ട് മോഡലുകൾ കൂടി പുറത്തിറക്കി റാഡോ

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

സ്വിസ് വാച്ച് നിർമാണ കമ്പനിയായ റാഡോ രണ്ട് മികച്ച ടൈംപീസുകൾ കൂടി പുറത്തിറക്കി. ക്യാപ്റ്റൻ കുക്ക് ഹൈ-ടെക്ക് സെറാമിക് സ്കെലിട്ടൻ,  സെൻട്രിക്സ് ഓപ്പൻ ഹാർട്ട് സൂപ്പർ ജൂബിലി എന്നീ പുതിയ ടൈംപീസുകൾ ബോളിവുഡ് സൂപ്പർതാരങ്ങളായ ഹൃത്വിക് റോഷനും കത്രീന കൈഫും ചേർന്നാണ് അവതരിപ്പിച്ചത്.

ഏറ്റവും പ്രിയപ്പെട്ട അവസരങ്ങൾ അവിസ്മരണീയമാക്കുവാൻ സമ്മാനങ്ങൾ നൽകുന്നതിന് അനുയോജ്യമായ രണ്ട് മികച്ച ടൈംപീസുകൾ ആയിട്ടാണ് ഇവയെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ബ്ലാക്ക് മോണോബ്ലോക്ക് കെയ്സിൽ റോസ്-ഗോൾഡിൽ അലങ്കാരങ്ങൾ ചെയ്തിട്ടുള്ള റാഡോ ക്യാപ്റ്റൻ കുക്ക് ഹൈ ടെക്ക് സെറാമിക് സ്കെലിട്ടൻ വാച്ചാണ് ഋത്വിക്ക് റോഷൻ അവതരിപ്പിച്ചത്. കറുപ്പ് ഛായ നൽകിയിട്ടുള്ള ബോക്‌സ് ആകൃതിയിലുള്ള ഇന്ദ്രനീലക്കല്ലിൻ്റെ പശ്ചാത്തലത്തിൽ വ്യക്തമായി കാണാവുന്ന കറുപ്പ് സൂപ്പർ ലൂമിനോവയ്ക്കും റോസ് ഗോൾഡ് നിറം പൂശിയ സൂചികൾക്കും അക്കങ്ങൾക്കുമപ്പുറം, റാഡോ കാലിബർ R808 ഓട്ടോമാറ്റിക്കിൻ്റെ റോസ് ഗോൾഡ് നിറമുള്ള സെൻ്റർ വീൽ ബ്രിഡ്ജ് കാണാനാവും ഈ വാച്ചിൽ.

റോസ് ഗോൾഡ് നിറത്തിലുള്ള കെയ്‌സും 12 രത്നാങ്കിതമായ അക്കങ്ങൾ ഉൾക്കൊള്ളുന്ന ഇരുണ്ട തവിട്ടുനിറത്തിലുള്ള മദർ ഓഫ് പേൾ ഡയലും ചലനത്തിൻ്റെ കാഴ്ച മനോഹരമായി അടയാളപ്പെടുത്തുന്ന റാഡോ കാലിബർ R734 ഉം ഉൾകൊള്ളുന്നതാണ് കത്രീന അവതരിപ്പിച്ച  റാഡോ  സെൻട്രിക്സ് ഓപ്പൻ ഹാർട്ട് സൂപ്പർ ജൂബിലി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top