17 September Tuesday

റെഡ്‌മി പാഡ് പ്രോ 5ജി വിപണിയിലെത്തി

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

ഡൽഹി > റെഡ്‌മി പാഡ് പ്രോ 5ജിയുടെ ഇന്ത്യയിലെ വില്‍പന തുടങ്ങി. ബാങ്ക് ഓഫര്‍ ഈ പാഡ് പ്രോയ്‌ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. പാഡ് പ്രോ 5ജിക്കൊപ്പം റെഡ്‌മി പാഡ് പ്രോ കീബോര്‍ഡ്, റെഡ്‌മി സ്‌മാര്‍ട്ട് പെന്‍, റെഡ്‌മി പാഡ് പ്രോ കവര്‍ എന്നിവയുടെ വില്‍പനയും  ആരംഭിച്ചു. ഷവോമി 2022ല്‍ പുറത്തിറക്കിയ റെഡ്‌മി പാഡിന്‍റെ പിന്‍ഗാമിയാണിത്. സെല്ലുലാര്‍-വൈഫൈ കണക്ഷന്‍ ഒരേസമയം ഉള്‍ക്കൊള്ളിച്ചിരിക്കുന്ന മോഡലാണ് റെഡ്‌മി പാഡ് പ്രോ 5ജി.  

ഷവോമിയില്‍ നിന്നുള്ള ആദ്യത്തെ 5ജി ഡാബ്‌ലറ്റാണിത് എന്നതാണ് ഏറ്റവും സവിശേഷമായ പ്രത്യേകത. വൈഫൈ കണക്റ്റിവിറ്റിയുള്ളത്, 5ജി+വൈഫൈ കണക്റ്റിവിറ്റിയുള്ളത് എന്നിങ്ങനെ രണ്ട് വേരിയന്‍റുകളിലാണ് റെഡ്‌മി പാഡ് പ്രോ 5ജിയുടെ വരവ്. 21,999 രൂപയിലാണ് വില ആരംഭിക്കുക. 7.5 എംഎം കനം മാത്രമുള്ള മെറ്റല്‍ ബോഡി ഡിസൈനിലാണ് വരവ്. 12.1 ഇഞ്ച് ഡിസ്‌പ്ലെയോടെയാണ് റെഡ്‌മി പാഡ് പ്രോ 5ജിയിലുള്ളത്. ഗോറില്ല ഗ്ലാസ് 3 സുരക്ഷ ഡിസ്‌പ്ലെയ്‌ക്ക് ഒരുക്കിയിരിക്കുന്നു. സ്‌നാപ്‌ഡ്രാഗണ്‍ 7എസ് ജെനറേഷന്‍ 2 ചിപ്‌സെറ്റില്‍ വരുന്ന ടാബ് ഷവോമിയുടെ തന്നെ ഹൈപ്പര്‍ ഒഎസ് ആന്‍ഡ്രോയ്‌ഡ് 14ലാണ് പ്രവര്‍ത്തിക്കുക.

8 ജിബി+128 ജിബി വേരിയന്‍റിന് 24,999 രൂപയും 8 ജിബി+256 ജിബി വേരിയന്‍റിന് 26,999 രൂപയുമാണ് വില. റെഡ്‌മി ഇന്ത്യയുടെ വെബ്‌സൈറ്റിലും ഫ്ലിപ്‌കാര്‍ട്ടും ആമസോണും ഉള്‍പ്പെടുന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും റെഡ്‌മി പാഡ് പ്രോ 5ജി ലഭ്യമാണ്. രണ്ട് നിറങ്ങളിലാണ് ടാബ്‌ലറ്റ് ഉണ്ടാവുക. ഐസിഐസിഐ, എച്ച്‌ഡിഎഫ്‌സി കാര്‍ഡ് ഉടമകള്‍ക്ക് 2000 രൂപയുടെ ഡിസ്‌കൗണ്ട് ലഭ്യമാണ്. ഇതോടെ 19,999 രൂപയ്ക്ക് റെഡ്‌മി പാഡ് പ്രോ 5ജി സ്വന്തമാക്കാം.


 



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top