മോസ്കോ > ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കാനുള്ള പദ്ധതിയുമായി റഷ്യയുടെ റൊസാറ്റം ന്യൂക്ലിയർ കോർപറേഷൻ. അര മെഗാവാട്ട് വരെ വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന വൈദ്യുതനിലയം നിർമിക്കുകയാണു ലക്ഷ്യം. പദ്ധതിയിൽ റഷ്യക്കൊപ്പം ചേരാൻ ചൈനയും ഇന്ത്യയും താൽപര്യം പ്രകടിപ്പിച്ചു. ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ റൊസാറ്റം മേധാവി അലക്സി ലിഖാചേവാണ് ഇക്കാര്യം അറിയിച്ചത്.
ചന്ദ്രനിൽ 2036ൽ ആണവ വൈദ്യുതനിലയം സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്ന് റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് അറിയിച്ചിരുന്നു. 2050 ആകുമ്പോഴേക്കും ചാന്ദ്രതാവളം സ്ഥാപിക്കുക എന്ന സ്വപ്നത്തിന് ആണവപദ്ധതി സഹായകമാകുമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നതായി ‘ദ് യൂറേഷ്യൻ ടൈംസ്’ന്റെ റിപ്പോർട്ടിൽ പറയുന്നു.
ദീർഘകാലത്തേക്ക് ചന്ദ്രനിൽ വാസസ്ഥലം ഒരുക്കാൻ ആണവ റിയാക്ടറുകൾ സഹായിക്കുമോയെന്ന രീതിയിൽ നാസയും ഗവേഷണം നടത്തുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..