22 November Friday

സാംസങ് ആയിരത്തോളം തൊഴിലാളികളെ പിരിച്ചുവിടുന്നതായി റിപ്പോര്‍ട്ട്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

സിയോൾ > കൂട്ട പിരിച്ചുവിടൽ നടത്താനൊരുങ്ങി ടെക് ഭീമൻ സാംസങ്. തെക്ക്-കിഴക്കൻ ഏഷ്യ, ആസ്ട്രേലിയ, ന്യൂസീലാൻഡ് എന്നിവിടങ്ങളിലെ ആയിരത്തോളം തൊഴിലാളികളെ പിരിച്ചുവിടാൻ സാംസങ് തയാറെടുക്കുന്നതായി ബ്ലൂംബെർ​ഗ് റിപ്പോർട്ട് ചെയ്തു. ഈ രാജ്യങ്ങളിലെ പത്ത് ശതമാനം തൊഴിലാളികളെ കൂട്ടപിരിച്ചുവിടൽ ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.

സൗത്ത് കൊറിയ ആസ്ഥാനമായുള്ള സാംസങ് ഇലക്ട്രോണിക്സ് കമ്പനിയിൽ ആ​ഗോളതലത്തിൽ 267,800 തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഇതിൽ 147,000 തൊഴിലാളികൾ  സൗത്ത് കൊറിയയ്ക്ക് പുറത്ത് ജോല് ചെയ്യുന്നവരാണ്. സൗത്ത് കൊറിയയിൽ ഉടനെ പിരിച്ചുവിടൽ നടപടികൾ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം സ്റ്റോക്ക് മാർക്കറ്റിൽ സാംസങിന് 20 ശതമാനം ഇടിവുണ്ടായി. കമ്പനി നിർമിക്കുന്ന സ്മാർട്ഫോണുകൾക്കും ചിപ്പുകൾക്കും ഉപഭോ​ഗം കുറ‍ഞ്ഞു.

ആപ്പിൾ, മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ കമ്പനികളും കൂട്ടപിരിച്ചുവിടൽ നടത്തിയിട്ടുണ്ട്. ചെലവ് ചുരുക്കൽ, എഐ പോലെയുള്ള പുതിയ സാങ്കേതികവിദ്യകളിലേക്കുള്ള മാറ്റം എന്നിവയൊക്കെയാണ് ടെക് കമ്പനികളിലെ കൂട്ടപിരിച്ചുവിടലുകൾക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ആ​ഗസ്ത് 30 വരെ മാത്രെ 422 കമ്പനികളിൽ നിന്നായി 136,782 തൊഴിലാളികളെ പിരിച്ചുവിട്ടുവെന്നാണ് കണക്ക്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top