19 December Thursday
ഒന്നാമത് 123456

ലോകത്തിൽ ഏറ്റവും എളുപ്പം ചോർത്താവുന്ന പാസ്‌‌വേർഡ് ഏതാണ്

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

ലോകത്തിൽ ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന പാസ്‌‌വേർഡ് ഏതാണ്. എളുപ്പം സൃഷ്ടിക്കുന്ന പാസ് വേർഡുകൾ ഏളുപ്പം ചോരാനും ഇടയുള്ളവയാണ്.

123456 എന്ന പാസ്‌‌വേർഡാണ് വർഷങ്ങളായി ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്. ഏറ്റവും അധികം ആളുകൾ ഉപയോഗിച്ചു വരുന്നത് ഇതാണ്. തൊട്ടു പിന്നാലെ എളുപ്പം പൊട്ടിച്ചെടുക്കപ്പെടാവുന്ന ഒരു നിര തന്നെയുണ്ട്.

Password, 12345678, qwetry, 12345, 123456789, letmein, 1234567, football, iloveyou, admin, welcome, monkey, login, abc123, starwars, 123123,എന്നിങ്ങനെ അവ നീളുന്നു.

സൂക്ഷിക്കുക പാസ്‌വേർഡുകൾ

നമ്മെ പോലെ ചിന്തിക്കുന്നവർ ലോകത്ത് നിരവധിയുണ്ടാവാം എന്നാണ് ഇവയുടെ പൊതു സ്വഭാവം വ്യക്തമാക്കുന്നത്. തികച്ചും വ്യത്യസ്തമായിരിക്കുക എന്നതാണ് പാസ്‌‌വേർഡ് നിർമ്മിക്കുമ്പോഴും മനസിലുണ്ടാവേണ്ട കരുതൽ. കീ ബോർഡുകളിൽ ലഭ്യമായ ചിഹ്ന സാധ്യകൾ പാസ് വേർഡ് എന്ന താക്കേലിൽ മാറിമാറി ഉപയോഗിക്കുക.

നോർഡ് പാസ് കഴിഞ്ഞ നാലു വർഷമായി നടത്തിയ പഠനത്തിലും മുന്നിൽ നിൽക്കുന്നതാണ് 123456 എന്ന പാസ്‌‌വേർഡ്. ഈ വർഷവും അവർ 44 രാജ്യങ്ങളിലായി നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് പുറത്തു വിട്ടപ്പോൾ 30,18,050 പേരാണ് ഈ പാസ്‌‌വേർഡ് തുടരുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരിൽ 76,981 പേരും ഇന്ത്യയിൽ നിന്നാണ്. രണ്ടാം സ്ഥാനം 123456789 എന്ന എണ്ണൽ സംഖ്യാ നിരയ്ക്കാണ്.  

ഒരു ശരാശരി ഇന്റർനെറ്റ് യൂസർ 168 പാസ്‌‌വേർഡ് എങ്കിലും സൃഷ്ടിക്കുന്നു എന്നാണ് കണക്ക്. ഇതിൽ തന്നെ 87 എണ്ണം ജോലിസ്ഥലവും സ്ഥാപനവുമായി ബന്ധപ്പെട്ടതാവാം. ഇത്രയും പാസ് വേർഡുകൾ മാറേണ്ടി വരുമ്പോൾ ഓർമ്മ വെല്ലുവിളിയാവും. ഇതാണ് എളുപ്പ വഴികളിലേക്കും സൈബർ അറ്റാക്കുകളിലേക്കും നയിക്കുന്നത്.

കടലുകടന്നും പാസ്‌‌വേർഡിൽ ഒരുമ

QWERTY123 എന്ന പാസ് വേർഡിന് ലോകത്ത് ഉപയോഗത്തിൽ പത്താം സ്ഥാനമുണ്ട്. നെതർലാൻഡ്, ഫിൻലാന്റ്, കനഡ, ലിത്വാനിയ എന്നീ രാജ്യങ്ങളിലാണ് ഇത് ഏറ്റവും അധികം ഉപയോഗിക്കുന്നത്. ഓസ്ട്രേലിയയിലും ബ്രിട്ടനിലും ഇത് PASSWORD എന്ന വാക്ക് തന്നെയാണ്. ഇന്ത്യയിൽ രണ്ടാമതായി ഏറ്റവും കൂടുതലായി ഉപോയോഗിക്കപ്പെടുന്നതും ഇതാണ്.

ഇന്ത്യക്കാർ കുറച്ച കൂടി സാമർത്ഥ്യം കാണിച്ച് India123 എന്നും Indiya123 എന്നും കൂടുതലായി ഉപയോഗപ്പെടുത്തുന്നു. ഇത് സമാന ചിന്തയുടെ ഫലമാണ്. ഇത്തരത്തിലുള്ള പാസ് വേർഡുകളിൽ 78 ശതമാനവും സെക്കന്റുകൾക്കുള്ളിൽ ചോർത്താൻ കഴിയുമെന്ന് പ്രൈവസി ടൂളുകൾ നിർമ്മിക്കുന്ന നോർഡ് സ്റ്റെല്ലാർ പറയുന്നു.

ദൈർഘ്യമേറിയ പാസ്‌‌വേർഡ് വ്യത്യസ്ത ചിഹ്നങ്ങളും അക്കങ്ങളും അപ്പർ ലോവർ കേസ് അക്ഷരങ്ങളും ചേർത്ത് നിർമ്മിക്കുക. യൂസർ നെയിമിലും വ്യത്യസ്ത കൊണ്ടു വരിക. ഇവ ചോർത്താൻ സാധ്യത കുറയുമെന്നും ചൂണ്ടികാട്ടുന്നു.

ഈ പട്ടികയിലെ വില്ലൻമാരെ കരുതിയിരിക്കുക

Top 20 most used passwords in India

123456

password

12345678

123456789

abcd1234

12345

qwerty123

1234567890

india123

1qaz@wsx

qwerty1

qwerty

1234567

Password

India123

Indya123

qwertyuiop

111111

admin

abc123

 

Top 20 most used passwords in the world

123456

123456789

12345678

password

qwerty123

qwerty1

1111111

12345

secret

123123

1234567890

1234567

000000

qwerty

abc123

password1

iloveyou

11111111

dragon

    


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top