19 December Thursday
റിപ്പോർട്ട് പുറത്ത് വിട്ട് ബ്ലൂംബെര്‍​ഗ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം: ഐഫോൺ 16 സിരീസ് സെപ്റ്റംബര്‍ 10ന് അവതരിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

കാലിഫോർണിയ > ആപ്പിളിന്റെ ഐഫോൺ 16 സിരീസ് സെപ്റ്റംബര്‍ 10ന് അവതരിപ്പിക്കും. ബ്ലൂംബെര്‍ഗാണ് ഐഫോൺ 16 പുറത്തിറങ്ങുന്ന റിപ്പോർട്ടുകൾ നൽകിയത്. ഐഫോണ്‍ 16നൊപ്പം തന്നെ എയര്‍പോഡുകളും വാച്ചുകളും പുറത്തിറക്കും.

അവതരണ ചടങ്ങിന് ശേഷം സെപ്റ്റംബര്‍ 20ന് പുതിയ ഐഫോണ്‍ സിരീസ് ആപ്പിള്‍ സ്റ്റോറുകളില്‍ ലഭ്യമാകുമെന്നും ബ്ലൂംബെര്‍​ഗ് അറിയിച്ചു. സെപ്‌റ്റംബര്‍ 10ന് നടക്കാനിരിക്കുന്ന പരിപാടി വലിയ ലോഞ്ച് ഇവന്‍റാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ആപ്പിൾ. ഐഫോണ്‍ 16 സിരീസ് വരുന്നതോടെ ആപ്പിള്‍ ഡിവൈസുകളുടെ വില്‍പന വര്‍ധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അടക്കമുള്ള പുതുമകളോടെയാണ് ഐഫോണ്‍ 16 സിരീസ് ഇറങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകളിൽ പറയുന്നു.  എന്നാൽ ഫോൺ ഇറങ്ങുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ആപ്പിൾ ഇതു വരെ സ്ഥിരീകരിച്ചിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top