19 December Thursday

ഷവോമിയുടെ ആദ്യ ഫ്ലിപ്പ് ഫോൺ 19ന് പുറത്തിറക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

ന്യൂ ഡല്‍ഹി > ഫോള്‍ഡബിള്‍ ഫോണിനൊപ്പം ആദ്യ ഫ്ലിപ്പ് ഫോണും അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമി.  ചൈനയില്‍ മിക്‌സ് ഫോള്‍ഡ് വേര്‍ഷനൊപ്പം ജൂലൈ 19ന് ചൈനയിലാണ് ഫോൺ അവതരിപ്പിക്കുക.

ഓപ്പോ, വിവോ, സാംസങ് എന്നിവയ്ക്ക് പിന്നാലെയാണ് ഷവോമി ഫ്ലിപ്പ് ഫോണുമായെത്തുന്നത്.  നാലാം തലമുറ ഫോള്‍ഡബിള്‍ ഫോണായാണ് മിക്‌സ് ഫോള്‍ഡ് 4 മോഡല്‍ കമ്പനി കൊണ്ടുവരുന്നത്.

മുന്‍നിര സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്സെറ്റ് ആണ് മിക്സ് ഫ്ലിപ്പിന് കരുത്തുപകരുക. ഇതേ ഹാര്‍ഡ്‍വെയര്‍ തന്നെയാണ് മിക്‌സ് ഫോള്‍ഡ് 4ലും സജ്ജീകരിച്ചിരിക്കുന്നത്.

ഷവോമി 14 സീരീസില്‍ ഈ സാങ്കേതികവിദ്യ നേരത്തെ തന്നെ ലഭ്യമാക്കിയിട്ടുണ്ട്. ലെയ്ക എന്‍ജിനീയറിങ് ക്യാമറ സംവിധാനമാണ് ഇതിന്റെ പ്രധാന ആകര്‍ഷണം.

തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ പിന്തുണയ്ക്കാന്‍ കഴിയുന്ന മിക്സ് ഫ്‌ലിപ്പിനായി ഒരു വലിയ 4 ഇഞ്ച് കവര്‍ ഡിസ്പ്ലേയും പ്രതീക്ഷിക്കാം. 3D വേപ്പര്‍ കൂളിംഗ് ചേമ്പര്‍, 67W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയോടെ 4,780mAh ബാറ്ററി പായ്ക്ക് എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

ഫോണ്‍ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ലോഞ്ചിനിടെ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അധികം വൈകാതെ ഇന്ത്യന്‍ വിപണിയിലും ഫോണ്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top