ടാറ്റ മോട്ടോഴ്സ് പ്രീമിയം ഹാച്ച്ബാക്ക് അൾട്രോസിന്റെ സ്പോർട്ടി പതിപ്പ് "റേസർ' അവതരിപ്പിച്ചു. റേസ് കാറുകൾക്കു സമാനമായ എക്സ്റ്റീരിയറും ഇന്റീരിയറുമായാണ് ഈ കാർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 360 ഡിഗ്രി കാമറ, 26.03 സെന്റിമീറ്റർ ഇൻഫൊടെയ്‌മെന്റ് ടച്ച് സ്‌ക്രീൻ, വെന്റിലേറ്റഡ് സീറ്റുകൾ, ആറ് എയർബാഗുകൾ, സ്‌പോർട്ടി എക്‌സ്‌ഹോസ്റ്റ് നോട്ടുകൾ എന്നിവയുമുണ്ട്.
1.2 ലിറ്റർ 3 സിലിണ്ടർ ടർബോ പെട്രോൾ എൻജിനാണ് റെയ്സർ കുതിപ്പിന് കരുത്തുപകരുന്നത്. 120 ബിഎച്ച്പി, 170 എൻഎം, 6 സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ ഗിയർ ബോക്സുമുള്ള ഇതിന് 11 സെക്കൻഡിൽ പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. പ്യുവർ ഗ്രേ, ആറ്റോമിക് ഓറഞ്ച്, അവന്യൂ വൈറ്റ് എന്നീ നിറങ്ങളിൽ ആർ1, ആർ,2, ആർ 3 എന്നിങ്ങനെ മൂന്ന് വകഭേദങ്ങൾ ലഭ്യമാകും. ആർ 1ന്- 9.49 ലക്ഷം രൂപയും ആർ 2– 10.49 ലക്ഷം, ആർ 3– 10.99 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..