ന്യൂഡൽഹി > സിട്രോൺ ബസാൾട്ടിനെ ഇന്ത്യൻ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ. അതിന്റെ മുന്നോടിയായി സിട്രോൺ ബസാൾട്ട് കൂപ്പെ എസ്‌യുവിയുടെ പുതിയ ടീസർ വീഡിയോ പുറത്തുവിട്ടു. ടീസറിൽ കാറിന്റെ ഇന്റീരിയറിനാണ് കൂടുതൽ ഫോക്കസ് കൊടുത്തിരിക്കുന്നത്.
മോഡലിന് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വ്യത്യസ്‍തമായ പാറ്റേണുള്ള ബീജ് ലെതറെറ്റ് ഫാബ്രിക് അപ്‌ഹോൾസ്റ്ററി എന്നിവയുണ്ട്. പിൻ ബെഞ്ച് സീറ്റിൽ ഫിക്സഡ് ഹെഡ്‌റെസ്റ്റ്, കപ്പ് ഹോൾഡറുകളുള്ള മടക്കാവുന്ന ആംറെസ്റ്റ്, മൂന്ന് പോയിൻ്റ് സീറ്റ് ബെൽറ്റ് എന്നിവ വാഗ്ദാനം ചെയ്യുന്നു. വയർലെസ് ഫോൺ ചാർജർ, സ്റ്റോറേജുള്ള ഫ്രണ്ട് ആംറെസ്റ്റ്, ടോഗിൾ സ്വിച്ചുകളുള്ള ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, കീലെസ് എൻട്രി തുടങ്ങിയ ഫീച്ചറുകളും കൂപ്പെ എസ്‌യുവിയിൽ ഉണ്ടാകും.
കൂപ്പെ എസ്‌യുവിയിൽ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഒരു പിൻ പാർക്കിംഗ് ക്യാമറ, ആറ് എയർബാഗുകൾ എന്നിവ ഉണ്ടായിരിക്കും. ബസാൾട്ട് 1.2 എൽ ടർബോ പെട്രോൾ എഞ്ചിൻ ഉപയോഗിക്കും, ഇത് പരമാവധി 110 പിഎസ് പവറും 205 എൻഎം വരെ ടോർക്കും നൽകും. C3 എയർക്രോസ് എസ്‌യുവിയിൽ ഉപയോഗിക്കുന്ന അതേ പവർട്രെയിൻ തന്നെയാണിത്. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ ഓഫർ ചെയ്യും.
ബസാൾട്ട് മത്സരാധിഷ്ഠിത വിലയിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൻ്റെ എൻട്രി ലെവൽ വേരിയൻ്റിന് ഏകദേശം 10 ലക്ഷം മുതൽ 11 ലക്ഷം രൂപ വരെ വിലവരും. ടോപ്പ് എൻഡ് വേരിയൻ്റിന് ഏകദേശം 15 ലക്ഷം രൂപയും ആയിരിക്കും എക്‌സ്‌ഷോറൂം വില.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..