22 December Sunday

334 സിസി ലിക്വിഡ്–കൂൾഡ് എൻജിനിൽ ജാവ യെസ്ഡി 350

വെബ് ഡെസ്‌ക്‌Updated: Sunday Jul 14, 2024

കൊച്ചി > ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് ജാവ 350യുടെ പുതിയ ശ്രേണി അവതരിപ്പിച്ചു. അലോയ് വകഭേദത്തിൽ വരുന്ന പുതിയ മോഡലിന് 1.99 ലക്ഷം രൂപയാണ് പ്രാരംഭവില. ട്യൂബ്-ലെസ് അലോയ് വീലിലും സ്പോക്ക് വീലിലും ഇപ്പോൾ ജാവ 350 ശ്രേണി ലഭ്യമാകും.

ആറ് സ്പീഡ് ഗിയർബോക്സ്, മികച്ച ആക്സിലറേഷൻ, ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റം, അസിസ്റ്റ് ആൻഡ് സ്ലിപ്പ് (എആൻഡ്എസ്) ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് ജാവ 350യുടെ പുതിയ ശ്രേണി അവതരിപ്പിച്ചുക്ലച്ച് സാങ്കേതികവിദ്യ എന്നിവയോടെയാണ് ഈ മോട്ടോർസൈക്കിൾ എത്തിയിരിക്കുന്നത്.

നീളമേറിയ വീൽബേസിനൊപ്പം ഈ വിഭാഗത്തിലെ മികച്ച 178 എംഎം ഗ്രൗണ്ട് ക്ലിയറൻസാണ് ഇതിനുള്ളത്. 334 സിസി ലിക്വിഡ്- കൂൾഡ് എൻജിനാണ് കരുത്തേകുന്നത്. 28.2 എൻഎം ടോർക്കും 22.5 പിഎസ് പവർ ഔട്ട്പുട്ടുമുള്ളതിനാൽ ഏത് റോഡുകൾക്കും അനുയോജ്യമാണെന്നും കമ്പനി അവകാശപ്പെടുന്നു. വെെറ്റ്, ഒബ്സിഡിയൻ ബ്ലാക്ക്, ഗ്രേ, ഡീപ് ഫോറസ്റ്റ്  നിറങ്ങളിൽ പുതിയ ശ്രേണി ലഭ്യമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top