19 December Thursday

എസ്‌യുവി സൈറസ് പുറത്തിറക്കി കിയ

വെബ് ഡെസ്‌ക്‌Updated: Thursday Dec 19, 2024

ന്യൂഡൽഹി > ഡിസൈൻ, സാങ്കേതികവിദ്യ, കണക്റ്റിവിറ്റി, ഇന്റീരിയർ സ്പേസ് എന്നിവയിൽ പുതിയ സ്റ്റാൻഡേർഡുമായി എത്തുന്ന കിയയുടെ എസ്‌യുവി വാഹനം സൈറസ് പുറത്തിറക്കി. പരിഷ്കരിച്ച കെ1 പ്ലാറ്റ്‌ഫോമിലാണ് സൈറസ് നിർമിച്ചിരിക്കുന്നത്. സെഗ്‌മെന്റിലെ ആദ്യത്തെ സ്ലൈഡിംഗ്, റിക്ലയ്നിങ്, വെന്റിലേറ്റഡ് റിയർ സീറ്റുകൾ, ഡ്യുവൽ-പെയ്ൻ പനോരമിക് സൺറൂഫ്, 16-ഓട്ടോണോമസ് സുരക്ഷാ ഫീച്ചറുകളുള്ള ലെവൽ 2 അഡാസ് എന്നിവക്കൊപ്പം 20 സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളുടെ നിരയും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.  

കിയ സൈറസ്  എച്ച്ടികെ, എച്ച്ടികെ (ഒ), എച്ച്ടികെ+, എച്ച്ടിഎക്സ് എന്നീ നാല് സ്റ്റാൻഡേർഡ് ട്രിമ്മുകളിലും എച്ച് ടി എക്സ് +  എച്ച് ടി എക്സ് +(ഒ) എന്നീ 2 ഓപ്‌ഷൻ ട്രിമ്മുകളിലും ലഭ്യമാകും. ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങളും മുൻഗണനകളും സാധ്യമാക്കും വിധം നിരവധി ട്രിം ഓപ്ഷനുകളാണ് കിയ ഒരുക്കുകയിരിക്കുന്നത്.

88.3 കിലോ വാട്ട്  (120 പി എസ് )/ 172 എൻഎം ഉള്ള സ്മാർട്ട്സ്ട്രീം 1.0 ലിറ്റർ ടർബോ പെട്രോൾ, 85 കിലോ വാട്ട് (116 പിഎസ്)/250 എൻഎം ഉള്ള 1.5-ലിറ്റർ സിആർഡിഐ ഡീസൽ എന്നീ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് സൈറസിനുള്ളത്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ ലഭ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top