08 September Sunday

വൈദ്യുത വാഹനങ്ങളുമായി മേഴ്സിഡീസ് ബെൻസ്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2024


കൊച്ചി > ആഡംബര കാർ നിർമാതാക്കളായ മേഴ്‌സിഡീസ് ബെൻസ് പുതിയ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കി. ഇക്യുഎ 250+, ഇക്യുബി 350–- 4എം എന്നീ പുതിയ മോഡലുകൾക്ക് അധിക റേഞ്ചും മികച്ച ഡ്രൈവിങ് അനുഭവവുമാണ് കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്.
 

അഞ്ചുപേർക്ക് സഞ്ചരിക്കാവുന്ന ഇക്യുഎ 250+ന് 70.5 കെഡബ്ല്യുഎച്ച് ലിഥിയം- അയൺ ബാറ്ററിയാണ് കരുത്തുപകരുന്നത്. പൂർണമായി ചാർജ് ചെയ്താൽ 560 കിലോമീറ്റർ സഞ്ചരിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. 66 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. 66.5 കെഡബ്ല്യുഎച്ച് ബാറ്ററിയിൽ പരമാവധി 160 കിലോമീറ്റർ വേ​ഗത്തിൽ സഞ്ചരിക്കാവുന്ന അഞ്ച് സീറ്റുള്ള ഇക്യുബി 350–-4എമ്മിന് 77.7 ലക്ഷം രൂപയും ഏഴ് സീറ്റുള്ള  ഇക്യുബി 250+ന് 70.9 ലക്ഷം രൂപയുമാണ് വില. ഈ വർഷം അവസാനത്തോടെ ആറു പുതിയ  മോഡലുകൾകൂടി നിരത്തിലിറക്കുമെന്നും കമ്പനി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top