ബജാജ് ഓട്ടോയുടെ പൾസർ എൻഎസ് 400 സെഡ് നിരത്തുകളിൽ ആവേശമാകുകയാണ്. എക്കാലത്തെയും മികച്ച പൾസർ എന്ന വിശേഷണത്തോടെ ആധുനിക ഫ്ലോട്ടിങ് പാനലുകൾ, ഷാംപെയ്ൻ ഗോൾഡ് യുഎസ്ഡി ഫോർക്കുകൾ, കാർബൺ ഫൈബർ ഗ്രാഫിക്‌സ്, അണ്ടർബെല്ലി എക്‌സ്‌ഹോസ്റ്റോടുകൂടിയ ബിക്കിനി ഫെയറിങ് എന്നിങ്ങനെ ഡിസൈനിൽ പുതുമകളോടെയാണ് ഈ മോട്ടോർസൈക്കിൾ എത്തിച്ചിരിക്കുന്നത്.
ഇതിന്റെ 373.27 സിസി എൻജിൻ 40 പിഎസ് പവറും 35 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുമെന്നും വ്യത്യസ്ത റൈഡിങ് അവസ്ഥകൾക്കുള്ള റൈഡ് മോഡുകളും നൂതനമായ 43 എംഎം യുഎസ്ഡി ഫോർക്കുകളും സ്മാർട്ട് 4-വേ സ്വിച്ചുകളുള്ള റൈഡ്-ബൈ-വയറും വ്യത്യസ്തമായ യാത്രാനുഭവം സമ്മാനിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
ഡിആർഎല്ലുള്ള എൽഇഡി പ്രോജക്ടർ ഹെഡ്-ലൈറ്റ്, എൽഇഡി ടെയ്ൽലൈറ്റ്, ബ്ലിങ്കറുകൾ, ഹസാർഡ് ലൈറ്റുകൾ, സംയോജിത എബിഎസ് സാങ്കേതികവിദ്യയുള്ള ഡ്യുവൽ-ചാനൽ എബിഎസ്, സ്‌പോർട്‌സ്, ഓഫ്-റോഡ് മോഡുകളിൽ മികച്ച പ്രകടനം ലഭ്യമാക്കാനുള്ള ഇലക്‌ട്രോണിക് ട്രാക്‌ഷൻ കൺട്രോൾ (ഇടിസി) എന്നിവയാണ് ഇതിന്റെ മറ്റു ചില സവിശേഷതകൾ. ഗ്ലോസി റേസിങ് റെഡ്, ബ്രൂക്ക്ലിൻ ബ്ലാക്ക്, പേൾ മെറ്റാലിക് വൈറ്റ്, പ്യൂറ്റർ ഗ്രേ എന്നീ നിറങ്ങളിൽ ലഭ്യമാകും. എക്സ് ഷോറൂം വില 1,81,536 രൂപ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..