കൊച്ചി > ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടർ നിർമാതാക്കളായ റിവറിന്റെ കേരളത്തിലെ ആദ്യ സ്റ്റോർ കൊച്ചിയിൽ ആരംഭിച്ചു. റിവറിന്റെ പുതിയ മോഡലായ ഇൻഡീ, ആക്സസറികൾ, എക്സ്‌ക്ലൂസിവ് മെർക്കന്റൈസ് ഉൾപ്പെടെയുള്ളവ സ്റ്റോറിൽ ലഭ്യമാകും.
കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലും വരും മാസങ്ങളിൽ റിവർ സ്റ്റോറുകളുടെ പ്രവർത്തനം ആരംഭിക്കുമെന്ന് ഉടമകൾ പറഞ്ഞു. നിലവിൽ ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ഹൂബ്ലി, വിശാഖപട്ടണം എന്നിവിടങ്ങളിലായി 8 ഔട്ട്ലെറ്റുകളാണ് റിവറിനുള്ളത്. ആഴ്ചകൾക്കുള്ളിൽ മൈസൂർ, കോയമ്പത്തൂർ, വിജയവാഡ, ഗോവ, അഹമ്മദാബാദ്, മുംബൈ, പൂനൈ, നാഗ്പൂർ എന്നിവിടങ്ങളിലും സ്റ്റോറുകൾ ലോഞ്ച് ചെയ്യും.
1,42,999 രൂപയാണ് ഇൻഡിയുടെ കൊച്ചി എക്സ് ഷോറൂം വില. സ്റ്റോർ സന്ദർശിച്ച് ഇൻഡി ടെസ്റ്റ് ഡ്രൈവ് ചെയ്യുവാനും ബുക്ക് ചെയ്യുവാനും ഉപഭോക്താക്കൾക്ക് സാധിക്കും. ഒപ്പം മറ്റ് ആക്സസറികളും മെർക്കന്റൈസുകളും പരിചയപ്പെടുകയും വാങ്ങിക്കുകയും ചെയ്യാം. www.rideriver.in എന്ന ലിങ്ക് മുഖേന ഓൺലൈനായും ടെസ്റ്റ് ഡ്രൈവുകൾ ബുക്ക് ചെയ്യാം. കൊച്ചി വെണ്ണലയിൽ എൻഎച്ച് ബൈപ്പാസിൽ പുതിയ റോഡിന് സമീപമായാണ് റിവർ സ്റ്റോർ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..