17 September Tuesday

സ്കോഡ-ഓട്ടോ ഫോക്സ് വാ​ഗൺ: പുതിയ നിക്ഷേപത്തിനും പ്രൊഡക്ഷൻ യൂണിറ്റിനും മഹാരാഷ്ട്ര സർക്കാരിന്റെ പച്ചക്കൊടി

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

മുംബൈ > സ്കോഡ-ഓട്ടോ ഫോക്സ് വാ​ഗൺ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൽ 15,000 കോടി നിക്ഷേപിച്ച് മഹാരാഷ്ട്ര സർക്കാർ. ചക്കനിൽ പുതിയ കമ്പനിക്ക് പ്രൊഡക്ഷൻ യൂണിറ്റ് തുടങ്ങാനും മഹാരാഷ്ട്ര സർക്കാർ അനുമതി നൽകി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് എക്സിലൂടെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

നേരത്തെ മഹാരാഷ്ട്ര സർക്കാർ 1,20,000 കോടി കമ്പനിയിൽ നിക്ഷേപിച്ചിരുന്നു. ഇതിന്റെ ഭാ​ഗമാണ് പുതിയ നിക്ഷേപവും. സ്കോഡ-ഓട്ടോ ഫോക്സ് വാ​ഗൺ ​​ഗ്രൂപ്പ് ഉൽപ്പാദന ശേഷി വർദ്ദിപ്പിക്കുവാനും ഉൽപ്പന്നങ്ഹൽ വികസിപ്പിക്കുവാനും പുതിയ നിക്ഷേപം വഴി ലക്ഷ്യമിടുന്നു. കൂടാതെ തൊഴിലവസരം ശക്തിപ്പെടുത്തുവാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനും ഇതുവഴി സാധ്യമാകുമെന്നാണ് കമ്പനി പറയുന്നത്. ഇലക്ട്രിക്-ഹൈബ്രിഡ് വാഹനങ്ങൾ നിർമിക്കുന്നതിലും പുതിയ പ്രൊഡക്ഷൻ യൂണിറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കമ്പനി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top