24 December Tuesday

5 ഡോർ പതിപ്പുമായി ഥാർ അർമദ സോഷ്യൽ മീഡിയയിൽ ട്രെൻഡിങാണ്

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

മുംബൈ > മഹീന്ദ്ര ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന വാഹനമാണ് മഹീന്ദ്ര ഥാറിന്റെ അഞ്ച് ഡോർ ഥാർ അർമദ. വാഹനം വിപണിയിൽ ഇറങ്ങുന്നതിലും മുൻപേ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. വ്യത്യസ്തമായ ഗ്രിൽ ഡിസൈനാണ് ഥാർ അമർമദയ്ക്കുള്ളത്.  

 
ഥാറിൽ ഏഴ് സ്ലോട്ട് ഗ്രില്ലാണെങ്കിൽ അർമദയിൽ അത് ആറ് സ്ലോട്ടുകൾ രണ്ടു ഭാഗങ്ങളായാണ് ഘടിപ്പിച്ചിട്ടുള്ളത്. വട്ടത്തിലുള്ള ഹെഡ്‌ലാംപാണ്, അതിൽ സി ആകൃതിയിലുള്ള ഡിആർഎല്ലും പ്രൊജക്റ്റർ ഹെഡ്‌ലാംപും കൊടുത്തിട്ടുണ്ട്. 360 ഡിഗ്രി കാമറയുടെ ഭാഗമായി വിങ് മിററുകളിലും കാമറകളും നൽകിയിരിക്കുന്നു. 10.25 ഇഞ്ച് ഡ്സ്പ്ലെയും പമോരമിക് സൺറൂഫുമുണ്ട്. 
 
പെട്രോൾ, ഡീസൽ എൻജിൻ മോഡലുകളില്‍ മഹീന്ദ്ര ഥാർ അഞ്ച് ഡോർ വിപണിയിലിറങ്ങും. ഥാറിന്റെ രൂപഭംഗി നിലനിർത്തി നീളം കൂട്ടിയെത്തുന്ന വാഹനം പ്രതീക്ഷകൾ നൽകുന്നതാണ്. ഥാർ 5 ഡോറിന്റെ പരീക്ഷണ ഡ്രൈവിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top