ഡൽഹി > മഹീന്ദ്രയുടെ ഥാർ റോക്സിന് ആദ്യ ഒരുമണിക്കൂറിൽ 1.76 ലക്ഷം ബുക്കിങ്. ഒക്ടോബര്‍ മൂന്നിന് രാവിലെ 11ന് ആരംഭിച്ച ഥാര്‍ റോക്‌സിന്റെ ബുക്കിങ് വിവരങ്ങൾ കമ്പനി പുറത്തു വിട്ടു. ഒക്ടോബര്‍ 12 മുതല്‍ വാഹനം ഡെലിവറി ചെയ്യുമെന്നും മഹീന്ദ്ര ആന്റ് മഹീന്ദ്ര അറിയിച്ചു.
ഓഫ് റോഡ് റൈഡിനൊപ്പം കുടുംബമായും യാത്ര ചെയ്യമെന്ന ആശയത്തിലൂന്നിയാണ് ഥാർ റോക്സിന്റെ വരവ്. 12.99 ലക്ഷം മുതല്‍ 22.49 ലക്ഷം രൂപ വരെ വിലയുള്ള ഥാര്‍ റോക്‌സില്‍ എക്‌സ്‌ക്ലുസീവ് ഡീസല്‍ എന്‍ജിനും അടങ്ങുന്നു. മൂന്നു ഡോര്‍ ഥാറിനെ അപേക്ഷിച്ച് അധിക വലിപ്പവും ഫീച്ചറുകളും ഥാര്‍ റോക്‌സിനെ വ്യത്യസ്തമാക്കുന്നു. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് സ്റ്റാന്‍ഡേഡായി എത്തുന്നത്. ഒപ്പം 6 സ്പീഡ് ഓട്ടമാറ്റിക്ക് ഓപ്ഷനുമുണ്ട്. പനോരമിക് സണ്‍റൂഫ്, സിക്‌സ് വേ പവേഡ് ഡ്രൈവര്‍ സീറ്റ്, വെന്റിലേറ്റഡ് സീറ്റുകള്‍, ആറ് എയര്‍ബാഗ് എന്നിങ്ങനെ സുരക്ഷക്കും സുഖയാത്രക്കുമായി നിരവധി ഫീച്ചറുകള്‍ കമ്പനി ഥാര്‍ റോക്‌സില്‍ ഒരുക്കിയിട്ടുണ്ട്.
പ്രതിമാസം 6,500 ഥാര്‍ റോക്‌സുകള്‍ നിര്‍മിക്കാനാണ് മഹീന്ദ്രയുടെ പദ്ധതി. ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം ഥാര്‍ റോക്‌സ് വില്‍പനയാണ് ലക്ഷ്യം. മഹീന്ദ്ര ഡീലര്‍ഷിപ്പുകള്‍ വഴിയും മഹീന്ദ്ര വെബ് സൈറ്റു വഴിയും ഥാര്‍ റോക്‌സിനായുള്ള ബുക്കിങ് തുടരാനാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..